ലക്‌നൗ: മഹാരാഷ്ട്രയിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. ജോർഹരയിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇരുപത്തഞ്ചുകാരനായ അഖിലേഷ് സിങാണ് മരിച്ചത്. പൂനൈയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇയാള്‍ ഇരുപത് ദിവസം മുമ്പാണ് കൊവിഡും ലോക്ക് ഡൗണും മൂലം നാട്ടില്‍ മടങ്ങിയെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞതായി ബിസന്ദ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുല്‍ത്താന്‍ സിങ് പറഞ്ഞു. ഇയാള്‍ ഒറ്റക്കാണ് താമസം.
സാമ്പത്തിക പ്രതിസന്ധി; അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു
ഇരുപത്തഞ്ചുകാരനായ അഖിലേഷ് സിങാണ് മരിച്ചത്. പൂനൈയില്‍ ജോലി ചെയ്ത് വരികയായിരുന്ന ഇയാള്‍ ഇരുപത് ദിവസം മുമ്പാണ് കൊവിഡും ലോക്ക് ഡൗണും മൂലം നാട്ടില്‍ മടങ്ങിയെത്തിയതെന്ന് ബന്ധുക്കള്‍
Suicide
അവിവാഹിതനായ ഇദ്ദേഹത്തിന്‍റെ രണ്ട് സഹോദരങ്ങള്‍ ഗുജറാത്തിലും ഹൈദരാബാദിലും ജോലി ചെയ്യുകയാണ്. ക്വാന്‍റൈന്‍ കാലവധി പൂര്‍ത്തിയാക്കിയ അഖിലേഷ് നിരവധി ജോലികള്‍ക്കായി ശ്രമം നടത്തിയിരുന്നെന്നും ഇതൊന്നും ലഭിക്കാത്തതിനാല്‍ ഇയാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.