കൊച്ചി: കണ്ണമാലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. കണ്ണമാലി സ്വദേശിയായ ഷേളി (44) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ വിവരം ഭർത്താവ് സേവിയർ തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
കൊച്ചിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി - കൊച്ചി
കണ്ണമാലി സ്വദേശിയായ ഷേളി(44)യെ ഭർത്താവ് സേവ്യർ(67) ആണ് കൊലപ്പെടുത്തിയത്.
murder
ഷേളി ചിലരുമായി സ്ഥിരം ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലി ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നു. ഇതേത്തുടർന്ന് ഇന്ന് പുലർച്ചെയുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് സേവിയർ ഷേളിയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. സേവിയറിനെ കണ്ണമാലി പൊലീസ് അറസ്റ്റ് ചെയ്തു.