കേരളം

kerala

ETV Bharat / jagte-raho

വീട്ടിൽ കഞ്ചാവ് ചെടി:  അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ - കിഴക്കമ്പലം

പൂർണ്ണ വളർച്ചയെത്തിയ അവസ്ഥയിലാണ് ചെടി കണ്ടെത്തിയത്

കഞ്ചാവ് ചെടി

By

Published : May 2, 2019, 5:09 PM IST

എറണാകുളം: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ ബലായി താക്കൂർ, രാജീവ് താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

കിഴക്കമ്പലം ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർ കഞ്ചാവ് ചെടി കൗതുകത്തിന് വളർത്തിയതാണെന്ന് എക്സൈസിനോട് പറഞ്ഞു. പൂർണ്ണ വളർച്ചയെത്തിയ അവസ്ഥയിലാണ് ചെടി കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് നിയമപരമായി തന്നെയാണോ വീടുകൾ നൽകുന്നതെന്ന് പരിശോധിച്ചു വരികയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പി ശ്രീരാജ് അറിയിച്ചു. പ്രതികളെ കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details