ഇടുക്കി: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്ന രണ്ടു യുവാക്കളെ വണ്ടിപ്പെരിയാർ എക്സൈസ് പിടികൂടി. ഇവരിൽനിന്നും എട്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു. കുമളി എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കായി നിർത്താതെ പോയ ബൈക്ക് യാത്രക്കാരിൽ നിന്നാണ് വണ്ടിപ്പെരിയാറിൽ വച്ച് എക്സൈസ് എട്ട് കിലോ കഞ്ചാവ് പിടികൂടിയത്. കായംകുളം സ്വദേശികളായ വിഷ്ണു, ആസിഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർ ബൈക്കിൽ തമിഴ്നാട്ടിൽനിന്നും കഞ്ചാവ് വാങ്ങി കേരളത്തിലെത്തിക്കുന്ന പ്രധാന കണ്ണികളാണെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
വണ്ടിപ്പെരിയാറിൽ എട്ട് കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ - കായംകുളം
കായംകുളം സ്വദേശികളാണ് അറസ്റ്റിലായത്.
അറസ്റ്റിലായ ആസിഫ്
പരിശോധനയ്ക്കിടയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു കടക്കാൻ ശ്രമിക്കവെ ബൈക്കിൽ നിന്ന് വീണ് വിഷ്ണുവിന്‍റെ കാലിന് പരിക്കേറ്റു. വിഷ്ണുവിനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ ആസിഫിനെ റിമാൻഡ് ചെയ്തു.
Last Updated : Apr 13, 2019, 11:44 PM IST