വ്യാജ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍ - sasthamkotta
വ്യാജ ചാരായം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്
വ്യാജ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍
കൊല്ലം: വ്യാജ ചാരായവുമായി രണ്ടുപേരെ ശാസ്താംകോട്ട പൊലീസ് പിടികൂടി. പുത്തനമ്പലം ഐവർകാല സ്വദേശി ശരത് കുമാർ, മണക്കാല തുവയൂർ സ്വദേശി ശ്യാംലാൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും ഒരു ലിറ്റർ വ്യാജ ചാരായം കണ്ടെടുത്തു. ചാരായം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. ശാസ്താംകോട്ട എസ്ഐ അനീഷ്, എഎസ്ഐ സുരേഷ്, എസ്‌സിപിഒ ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.