മലപ്പുറം:അകമ്പാടം വേട്ടക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. അകമ്പാടം ഇടിവണ്ണ അളക്കൽ സ്വദേശി മനു മാത്യു(31), എടവണ്ണ സ്വദേശി ബൈജു ആന്‍ഡ്രൂസ്(47), അളക്കല്‍ സ്വദേശി ജിയോ വര്‍ഗീസ്(26) എന്നിവരെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയത്.ഇതോടെ ഈ കേസില്‍ അറസ്റ്റു ചെയ്തവരുടെ എണ്ണം നാലായി. മനു മാത്യുവിന്‍റെ പക്കൽ നിന്നും വേട്ടക്കുപയോഗിച്ച തോക്ക്, തിരകള്‍, വന്യമൃഗത്തിന്‍റെ അവശിഷ്ടങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. മനുവിന്‍റെ മൊഴിയിലാണ് മറ്റു രണ്ടു പേരെ പിടികൂടിയത്. ഇവർ വേട്ടക്ക് തനിക്കൊപ്പം വരാറുണ്ടെന്നാണ് ആദ്യം പിടിയിലായ മനു നൽകിയ മൊഴി. മനു മാത്യു വന്യമൃഗ വേട്ടയുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
പന്തീരായിരം വനമേഖലയിലെ വേട്ട: മൂന്ന് പ്രതികള്‍കൂടി പിടിയില്‍ - വേട്ട
അകമ്പാടം ഇടിവണ്ണ അളക്കൽ സ്വദേശി മനു മാത്യു(31), എടവണ്ണ സ്വദേശി ബൈജു ആന്‍ഡ്രൂസ്(47), അളക്കല്‍ സ്വദേശി ജിയോ വര്‍ഗീസ്(26) എന്നിവരെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയത്.
വേട്ടക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളേയും കള്ള തോക്കുകളും കണ്ടെത്തുവാനുള്ള അന്വേഷണം ഊര്‍ജിതമായി നടത്തിവരുന്നുണ്ട് എന്ന് എടവണ്ണ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇംറോസ് ഏലിയാസ് നവാസ് പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എന്‍. സജീവന്‍, വി.പി. ഹബ്ബാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ. അശ്വതി, അമൃതരാജ്, എ.പി. റിയാസ്, കെ. മനോജ് കുമാര്‍, കെ. സലാഹുദ്ദീന്‍, കെ. അസ്‌കര്‍ മോന്‍, കെ. ശരത് ബാബു, പി.എം. ശ്രീജിത്, കെ. പ്രകാശ്, പി. സുഹാസ്, കെ.പി. സുധീഷ് എന്നിവരടങ്ങുന്ന ടീമാണ് അന്വേഷണം നടത്തിവരുന്നത്.