ഹൈദരാബാദ്: തെലങ്കാനയിലെ വികരാബാദില്‍ ദേശീയ പാതക്ക് സമീപം പാതി കത്തിയ മൃതദേഹം കണ്ടെത്തി. 35 നും 40 നും ഇടയില്‍ പ്രായമായ സ്‌ത്രീയാണ് മരിച്ചതെന്നാണ് നിഗമനം. ദേശീയ പാതയ്‌ക്ക് സമീപം സോമന്‍ഗുര്‍തി ഗ്രമത്തിലെ കൃഷിയിടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ച ശേഷം തീവെച്ചതാകാമെന്ന് സ്ഥലം പരിശോധിച്ച എസ്‌പി എം. നാരായണ പറഞ്ഞു.
തെലങ്കാന ദേശീയപാതക്ക് സമീപം സ്‌ത്രീയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ കണ്ടെത്തി - Telangana
ഒന്നില്‍ കൂടുതല്‍ ആളുകള്‍ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ച ശേഷം തീവെച്ചതാകാമെന്ന് സ്ഥലം പരിശോധിച്ച എസ്‌പി എം. നാരായണ പറഞ്ഞു.
തെലങ്കാന ദേശീയപാതക്ക് സമീപം പാതി കത്തിയ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി
ഡോഗ് സ്വാഡും പൊലീസ് സംഘവും എത്തി സംഭവ സ്ഥലം പരിശോധിച്ചു. മൃതദേഹത്തിന്‍റെ അടുത്ത് നിന്ന് ബിയര്‍, വിസ്‌കി, കുപ്പികള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച സ്‌ത്രീ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.