കേരളം

kerala

ETV Bharat / jagte-raho

ശമ്പളം വാങ്ങാൻ വന്ന മുൻ ജീവനക്കാരിയെ കൊലപ്പെടുത്തി - ഗാസിയാബാദ്

ശമ്പള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട യുവതിയെ കടയുടമയും മകനും ചേര്‍ന്നാണ് ക്രൂരമായി മര്‍ദിച്ചത്.

ശബള തുക മേടിക്കാൻ വന്ന മുൻ ജീവനക്കാരിയെ തല്ലി കൊന്നു

By

Published : May 11, 2019, 6:46 AM IST

Updated : May 11, 2019, 7:12 AM IST

ഗാസിയാബാദ്: ശമ്പള കുടിശിക നല്‍കണമെന്ന് ആവശ്യപ്പെട്ട യുവതിയെ കടയുടമയും മകനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ സുചിത്ര കോംപ്ലക്സിലായിരുന്നു സംഭവം. ഫ്രിഡ്ജ് റിപ്പയറിങ് സെൻ്ററിൽ ജോലി ചെയ്തിരുന്ന യുവതി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചിരുന്നു. ഇന്നലെ വൈകുന്നേരം ശമ്പളത്തിന്‍റെ ബാക്കി തുക മേടിക്കാനായി ചെന്ന യുവതിയെ കടയുടമയുടെ മകൻ രോഹിത് സക്സേന മര്‍ദിക്കുകയായിരുന്നു. ഇത് കണ്ട് വന്ന കടയുടമ എം കെ സക്സേനയും മകനൊപ്പം ചേർന്ന് യുവതിയെ മര്‍ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. അബോധാവസ്ഥയിലായ യുവതിയുടെ മുഖത്ത് ചൂടുവെള്ളം ഒഴിച്ചു.

ദൃക്സാക്ഷി വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗാസിയാബാദ് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Last Updated : May 11, 2019, 7:12 AM IST

ABOUT THE AUTHOR

...view details