ജാല്‍ഗോണ്‍: സഹോദരങ്ങളടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകരെ മൂന്നഗ സംഘം വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ ഭുഷ്വാല്‍ സിറ്റിയിലാണ് കൊലപാതകം നടന്നത്. രാത്രി 9.30 ഓടെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകനായ രവീന്ദ്ര കര്‍ത്ത്, സഹോദരന്‍ സുനില്‍ കര്‍ത്ത്, മക്കളായ രോഹിത് കര്‍ത്ത്, പ്രേം സാഗര്‍, അയല്‍വാസി സുമിത് ഫെഡ്രേ എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ സംഭവ സ്ഥലത്തും ബാക്കിയുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അക്രമികള്‍ തോക്കും കത്തിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സഹോദരങ്ങളടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകരെ വെട്ടിക്കൊന്നു - dead'
തോക്കും കത്തിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. വ്യക്തിവൈരാഗ്യം കൊലയിലേക്ക് നയിച്ചെന്ന് പ്രാഥമിക നിഗമനം.
സഹോദരങ്ങളടക്കം അഞ്ച് ബിജെപി പ്രവര്‍ത്തകരെ വെട്ടിക്കൊന്നു
വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അക്രമിസംഘത്തില്‍ മൂന്ന് പേര്‍ ഉണ്ടെന്നാണ് നിഗമനം. കൊലപാതക സംഘത്തില്‍പ്പെട്ടവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.