കേരളം

kerala

ETV Bharat / jagte-raho

മകന്‍റെ അടിയേറ്റ് പിതാവ് മരിച്ചു

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് മകനുമായുണ്ടായ ഉണ്ടായ വാക്കുതര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്ന് പൊലീസ്.

Kl-mpm-death  മകന്‍റെ അടിയേറ്റ് പിതാവ് മരിച്ചു  father was beaten to death by his son  വെളിയങ്കോട്  മലപ്പുറം
മകന്‍റെ അടിയേറ്റ് പിതാവ് മരിച്ചു

By

Published : Dec 11, 2020, 12:41 AM IST

മലപ്പുറം: കുടുംബപ്രശ്നത്തെ തുടര്‍ന്ന് മകന്‍റെ അടിയേറ്റ് പിതാവ് മരിച്ചു. മലപ്പുറം വെളിയങ്കോടാണ് സംഭവം. മകന്‍ ആബിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെളിയംകോട് കിണര്‍ ബദര്‍പള്ളിക്ക് സമീപം താമസിക്കുന്ന പള്ളിയകായില്‍ ഹംസുവാണ് മകന്‍റെ മര്‍ദനത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് മകനുമായുണ്ടായ ഉണ്ടായ വാക്കുതര്‍ക്കമാണ് ഹംസുവിന്‍റെ മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഹംസയുവിന്‍റെ ഭാര്യയേയും മകന്‍റെ ഭാര്യയേയും, മകളേയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. തര്‍ക്കവും അടിപിടിയും നടന്നപ്പോള്‍ ഹംസുവിന്‍റെ മകള്‍ നോക്കി നിന്നതായും മര്‍ദനമേറ്റ പിതാവിന് വെള്ളം നല്‍കാന്‍ പോലും ഇവര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു. രണ്ട് മകനും ഒരു മകളുമാണ് ഹംസവിനുള്ളത്. മകള്‍ ചെന്നൈയില്‍ പഠിക്കുകയാണ്. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് പിതാവും മക്കളും വഴക്കായിരുന്നു.

ABOUT THE AUTHOR

...view details