കേരളം

kerala

ETV Bharat / jagte-raho

മദ്യപസംഘങ്ങള്‍ തമ്മില്‍ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു - യുവാവ്

അരീക്കാട് സ്വദേശിയും തിരൂർ കട്ടച്ചിറയിൽ താമസക്കാരനുമായ ചട്ടിക്കൽ ഷാഹുൽ ഹമീദിന്‍റെ മകൻ ശിഹാബാണ് കൊല്ലപ്പെട്ടത്

Drunken youth  dispute  stabbed to death  young man  മദ്യപസംഘം  യുവാവ് കുത്തേറ്റ് മരിച്ചു  യുവാവ്  കൊലപാതകം
മദ്യപസംഘങ്ങള്‍ തമ്മില്‍ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു

By

Published : May 30, 2020, 12:59 PM IST

മലപ്പുറം:മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടു. അരീക്കാട് സ്വദേശിയും തിരൂർ കട്ടച്ചിറയിൽ താമസക്കാരനുമായ ചട്ടിക്കൽ ഷാഹുൽ ഹമീദിന്‍റെ മകൻ ശിഹാബാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി റെയിൽവേ ലൈനിനോട് ചേർന്നാണ് അക്രമം ഉണ്ടായത്.

താനൂർ സ്വദേശി സൂഫിയാൻ, തയ്യാല സ്വദേശി കെ രാഹുൽ എന്നിവർ ചേർന്നാണ് ശിഹാബിനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. കൊല്ലപ്പെട്ടയാളും, കൊലപാതകികളും വിവിധ സ്റ്റേഷനുകളിൽ മോഷണകേസുകളിലും, അക്രമങ്ങളിലും ഉൾപ്പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്.

ABOUT THE AUTHOR

...view details