ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആളെ കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ പിടിയിൽ - attempted murder
ഒറ്റശേഖരമംഗലം സ്വദേശി ഗോപകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് അറസ്‌റ്റിലായത്.
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ആളെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ ആര്യങ്കോട് പൊലീസിന്‍റെ പിടിയിൽ. ഒറ്റശേഖരമംഗലം സ്വദേശി ഗോപകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ വാളികോട് സ്വദേശികളായ സതീഷ്, ജയൻ മണക്കാല സ്വദേശി രഞ്ജു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഗോപകുമാറിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന റബ്ബർ ഷീറ്റും, പണവും കവർന്ന് സംഘം കടന്നു കളയുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഗോപകുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. സമാനമായ നിരവധി കേസുകളിലെ പ്രതികളാണ് മൂവരും. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.