ഹൈദരാബാദ്: മൽക്കനഗിരിയിലെ ചൂതാട്ടുകേന്ദ്രത്തിൽ പൊലീസ് നടത്തിയ തെരച്ചിലിൽ കോഴിപ്പോരിനെത്തിയ രണ്ട് പേർ പിടിയിലായി. ഇവരിൽ നിന്ന് പോരിനായി എത്തിച്ച രണ്ടു കോഴികളെയും പിടിച്ചെടുത്തു. ജനുവരി 10ന് ഖമ്മം ജില്ലയിൽ കോഴിപ്പോര് നടന്നതായുള്ള വിവരത്തെ തുടർന്ന് പൊലീസ് പരിശോധന കർശനമാക്കിയിരുന്നു.
കോഴിപ്പോര്; തെലുങ്കാനയിൽ 2 പേർ പിടിയിൽ - തെലുങ്കാനയിൽ 2 പേർ പിടിയിൽ
പൊങ്കലിനോടനുബന്ധിച്ച് സംസ്ഥാനത്തിന്‍റെ പല സ്ഥലങ്ങളിലും വ്യാപകമായി കോഴിപ്പോര് സംഘടിപ്പിക്കപ്പെട്ടിരുന്നു.
കോഴിപ്പോര്; തെലുങ്കാനയിൽ 2 പേർ പിടിയിൽ
പൊങ്കലിനോടനുബന്ധിച്ച് സംസ്ഥാനത്തിന്‍റെ പല സ്ഥലങ്ങളിലും വ്യാപകമായി കോഴിപ്പോര് സംഘടിപ്പിക്കപ്പെട്ടിരുന്നു. അറസ്റ്റിലായ രണ്ടു പേർക്കും ജാമ്യം ലഭിച്ചു. കസ്റ്റഡിയിലെടുത്ത കോഴികളെ ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. നിലവിൽ ഈ കോഴികളെ മുഡിഗോണ്ട പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്