ഇടുക്കി തൊടുപുഴ സ്വദേശികളായ കുഞ്ഞുങ്ങള്‍ക്കാണ് രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. മര്‍ദ്ദനമേറ്റ ഏഴു വയസുകാരന്‍റെ തലച്ചേറിന് ഗുരുതര പരുക്കുണ്ട്. കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഈ കുട്ടിയുടെ അനുജന്‍ നാല് വയസുകാരനും മര്‍ദ്ദനമേറ്റെങ്കിലും നിസാര പരിക്കുകളാണ്. കുമാരമംഗലം സ്വദേശി അരുണ്‍ ആനന്ദാണ് കുട്ടികളെ മര്‍ദ്ദിച്ചത്. കുട്ടികളുടെ അമ്മ ഇയാളെ സഹായിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തു വരുന്നു.
രണ്ടാനച്ഛന്‍റെ മര്‍ദനമേറ്റ് ഏഴു വയസുകാരന്‍ തീവ്ര പരിചരണ വിഭാഗത്തില്‍
രണ്ടാനച്ഛന്‍റെ മര്‍ദ്ദനത്തിന് ഇരയായത് രണ്ട് കുരുന്നുകള്‍. അമ്മയും രണ്ടാനച്ഛനും പൊലീസ് കസ്റ്റഡിയില്‍
പ്രതീകാത്മക ചിത്രം
Last Updated : Mar 28, 2019, 9:42 PM IST