പാലക്കാട്:തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഓട്ടോറിക്ഷയിലുടെ കടത്താൻ ശ്രമിച്ച 63 കിലോ കഞ്ചാവ് വാളയാർ ചെക്പോസ്റ്റിന് സമീപം പിടികൂടി. മൂന്ന് തമിഴ്നാട് സ്വദേശികളെയും ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ 63 കിലോ കഞ്ചാവ് പിടികൂടി - കഞ്ചാവ് കടത്താന്‍ ശ്രമം
തേനി സ്വദേശികളായ ജയശീലൻ, ഖാദർ, ഈ-റോഡ് സ്വദേശി കേശവൻ എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടിയത്.
വാളയാര്‍ ചെക്ക് പോസ്റ്റില്‍ 63 കിലോ കഞ്ചാവ് പിടികൂടി
തേനി സ്വദേശികളായ ജയശീലൻ, ഖാദർ, ഈ-റോഡ് സ്വദേശി കേശവൻ എന്നിവരെയാണ് ലഹരി വിരുദ്ധ സ്ക്വാഡും വാളയാർ പൊലീസും ചേർന്ന് പിടികൂടിയത്. മൂന്ന് ചാക്കുകളിലായി പ്രത്യേകമായി പായ്ക്ക് ചെയ്ത 31 കവറുകളിലായിരുന്നു കഞ്ചാവ്. തമിഴ്നാട്ടിലെ കമ്പം, തേനി പ്രദേശങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചത്. തൃശ്ശുർ, എറണാകുളം ഉൾപ്പെടെ മധ്യകേരളത്തിലെ വിവിധയിടങ്ങളിലേക്ക് വിൽപനയ്ക്കുള്ളവയാണിതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.