കൊല്ലത്ത് ബോട്ടുടമ ബോട്ടിനുള്ളില്‍ തൂങ്ങി മരിച്ചു - kollam
ശക്തികുളങ്ങര സ്വദേശി സുപ്രിയനാണ് തൂങ്ങിമരിച്ചത്
കൊല്ലത്ത് ബോട്ടുടമ ബോട്ടിനുള്ളില്‍ തൂങ്ങി മരിച്ചു
കൊല്ലം: മത്സ്യബന്ധന ബോട്ടിൽ ബോട്ടുടമ തൂങ്ങിമരിച്ചു. ശക്തികുളങ്ങര സ്വദേശി സുപ്രിയനാണ് മരിച്ചത്. 38 വയസായിരുന്നു. രാവിലെ പ്രദേശവാസികളാണ് സുപ്രിയനെ ബോട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തും.