കേരളം

kerala

ETV Bharat / jagte-raho

പതിനേഴുകാരിയെ മൂവര്‍ സംഘം പീഡിപ്പിച്ചു - പതിനേഴുകാരി

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം

പതിനേഴുകാരിയെ മൂവര്‍സംഘം പീഡിപ്പിച്ചു

By

Published : Jun 30, 2019, 1:10 PM IST

ബീഹാര്‍: ബീഹാറിലെ സരണ്‍ ജില്ലയില്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് സൈക്കിളില്‍ വരികയായിരുന്ന പതിനേഴുകാരിയെ മൂവര്‍സംഘം പീഡിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂളില്‍ നിന്നും സൈകിളില്‍ വീട്ടിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വന്ന മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ച ശേഷം മറ്റൊരു വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞതായി സരൺ ജില്ല പൊലീസ് സൂപ്രണ്ട് ഹരികിഷോര്‍ റായ് പറഞ്ഞു.
സംഭവം നടക്കുമ്പോൾ പെൺകുട്ടി വീട്ടിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയായിരുന്നു. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ട് പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നതായും പൊലീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details