മലപ്പുറം: താനൂരിൽ വ്യാജ സ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ഷാജി ഇബ്രാഹിം, ഷീജ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വ്യാജ സ്വർണം കാണിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പൊലീസ് പിടിയിലായത്.
മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ പണത്തിന് സ്വർണം തരാം എന്ന് പറഞ്ഞ് ആളുകളെ വാടക ക്വാട്ടേഴ്‌സിൽ വിളിച്ചുവരുത്തി നല്ല സ്വർണ്ണം കാണിച്ചു പണം വാങ്ങിയതിനു ശേഷം വ്യാജ സ്വർണം നൽകുകയാണ് സംഘത്തിന്‍റെ രീതി. ആനമങ്ങാട് സ്വദേശി മോഹൻലാൽ നൽകിയ പരാതിയിൽ താനൂർ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ അറസ്റ്റ് ചെയ്‌തത്.
താനൂരിൽ വ്യാജ സ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ടു പേർ പിടിയിൽ
തിരുവനന്തപുരം സ്വദേശികളായ ഷാജി ഇബ്രാഹിം, ഷീജ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്
താനൂരിൽ വ്യാജ സ്വർണം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ്
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത ഷാജിയെ മഞ്ചേരി സബ്‌ജയിലിലേക്കും വിജയെ കണ്ണൂരിലെ വനിതാ ജയിലിലേക്കും മാറ്റി. നിരവധിപേർ ഇവരുടെ കബളിപ്പിക്കലിന് ഇരയായെന്നാണ് സൂചന. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.