ഇടുക്കി:കൊച്ചി-ധനുഷ്‌ക്കോടി ദേശിയപാതയോരത്ത് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ റേഷന്‍കടകളില്‍ പരിശോധന നടത്തി. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റേഷന്‍കടകളുടെയൊന്നും സ്റ്റോക്കില്‍ കുറവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍ ശ്രീകുമാര്‍ പറഞ്ഞു.
ധാന്യങ്ങള്‍ ഉപേക്ഷിച്ച സംഭവം: ഭക്ഷ്യ വകുപ്പ് അന്വേഷണം തുടങ്ങി - ചീയപ്പാറ വെള്ളച്ചാട്ടം
റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റേഷന്‍കടകളുടെയൊന്നും സ്റ്റോക്കില്‍ കുറവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍ ശ്രീകുമാര്‍ പറഞ്ഞു.
cധാന്യങ്ങള്‍ ഉപേക്ഷിച്ച സംഭവം: ഭക്ഷ്യ വകുപ്പ് അന്വേഷണം തുടങ്ങി
കഴിഞ്ഞ ദിവസമായിരുന്നു പച്ചരിയും ഗോതമ്പും നിറച്ച ചാക്കുകള്‍ വെള്ളച്ചാട്ടത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അടിമാലി ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നാല്‍പ്പതടിയോളം താഴ്ച്ചയിലേക്കായിരുന്നു അജ്ഞാതര്‍ ചാക്കുകളില്‍ നിറച്ച പച്ചരിയും ഗോതമ്പും തള്ളിയത്. സംഭവം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.