കേരളം

kerala

ETV Bharat / jagte-raho

രണ്ട് കിലോ കഞ്ചാവുമായി 64കാരൻ പിടിയില്‍ - കഞ്ചാവ്

കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യകണ്ണിയായ ഇയാള്‍ വടക്കുമ്പാട് നിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ കേസിലും പ്രതിയാണ്

രണ്ട് കിലോ കഞ്ചാവുമായി 64കാരൻ പിടിയില്‍

By

Published : Aug 26, 2019, 2:14 PM IST

കണ്ണൂര്‍: രണ്ട് കിലോ കഞ്ചാവുമായി 64കാരൻ പിടിയില്‍. കൂത്തുപറമ്പ് റസിയാ മൻസിലിൽ മുഹമ്മദ് ഷാഫിയാണ് തലശേരി റെയിൽവെ സ്‌റ്റേഷന്‍ പരിസരത്തുവച്ച് പിടിയിലായത്. തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച രഹസ്യ സൂചനയെ തുടർന്ന് സി.ഐ.സനൽകുമാർ, പ്രിൻസിപ്പൽ എസ്.ഐ.ബിനു മോഹൻ എന്നിവരാണ് പ്രതിയെ കസ്‌റ്റഡിയിലെടുത്തത്. നഗരത്തിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളിൽ ഒരാളാണ് പിടിയിലായ മുഹമ്മദ് ഷാഫിയെന്നും, കടൽപാലം പരിസരത്തെ ഏജന്‍റുമാര്‍ക്ക് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്നും പൊലീസ് അറിയിച്ചു. വടക്കുമ്പാട് നിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൂടിയാണ് ഇയാൾ. പ്രതിയെ ഇന്ന് വടകര നർക്കോട്ടിക് കോടതിയിൽ ഹാജരാക്കും.

ABOUT THE AUTHOR

...view details