സാൻ സാൽവഡോർ (എൽ സാൽവഡോർ):മധ്യ അമേരിക്കൻ രാജ്യമായ എൽ സാൽവഡോറിൽ അഗ്നിപർവത വിസ്ഫോടനം. എൽ സാൽവഡോറിന്‍റെ തലസ്ഥാനമായ സാൻ സാൽവഡോറിൽ നിന്ന് 135 കിലോമീറ്റർ കിഴക്കായാണ് അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. അഗ്നിപർവതം പൊട്ടിത്തെറിക്കാൻ തുടങ്ങിയതിനെ തുടർന്ന് അധികൃതർ ജാഗ്രത നിർദേശം നൽകി.
കിഴക്കൻ എൽ സാൽവഡോറിൽ അഗ്നിപർവത സ്‌ഫോടനം; ജാഗ്രത നിർദേശം
സാൽവഡോറിന്‍റെ തലസ്ഥാനമായ സാൻ സാൽവഡോറിൽ നിന്ന് 135 കിലോമീറ്റർ കിഴക്കായാണ് അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. സ്‌ഫോടനത്തെതുടർന്ന് ഇതുവരെ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
എന്നാൽ സംഭവത്തിൽ ഇതുവരെ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ആകാശത്തിലേക്ക് ഉയർന്ന് പൊങ്ങിയ വിസ്ഫോടനത്തിന് ശേഷം അഗ്നിപർവതത്തിന് ചുറ്റിലും കല്ലുകളും പാറകളും തെറിച്ചു. ഞായറാഴ്‌ച മുതലാണ്(27.11.2022) അഗ്നിപർവതം പൊട്ടിതുടങ്ങിയത്. അഗ്നിപർവത വിസ്ഫോടനങ്ങളുടെ തീവ്രത അടയാളപ്പെടുത്തുന്ന സ്കെയിലിൽ ഒന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.
അഗ്നിപർവതത്തിന്‍റെ ചുറ്റും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് എൽ സാൽവഡോറിലെ മൂന്ന് മുൻസിപ്പാലിറ്റികളിൽ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ഡയറക്‌ടർ ലൂയിസ് അലോൺസോ പറഞ്ഞു. മുൻകരുതലിന്‍റെ ഭാഗമായി സുരക്ഷാ സേന പതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന 26 ക്യാമ്പുകൾ ആരംഭിച്ചു. അഗ്നിപർവതത്തിന്‍റെ വിവരങ്ങൾ ലഭിക്കുന്നതിന് പ്രദേശത്ത് നിരീക്ഷണ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.