വാഷിംഗ്‌ടണ്‍ : തായ്‌വാനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്ന നയമാണ് അമേരിക്ക സ്വീകരിക്കുന്നതെന്ന് മലയാളി വേരുകളുള്ള അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥി (Presidential Candidate) വിവേക് രാമസ്വാമി (Vivek Ramaswamy calls for Strategic Clarity On Taiwan). ചൈനീസ് അധിനിവേശത്തെ (Chinese Invasion) തായ്‌വാൻ പ്രതിരോധിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അമേരിക്ക 'തന്ത്രപരമായ അവ്യക്തത' (Strategic Ambiguity) സ്വീകരിക്കുകയാണെന്നും റിപ്പബ്ലിക്കൻ പാർട്ടി (Republican Party) നേതാവായ വിവേക് കുറ്റപ്പെടുത്തി. ആഗോള സെമി കണ്ടക്ടർ (Semi Conductor) വിതരണ ശൃംഖലയുടെ സമ്പൂർണ നിയന്ത്രണം ചൈന ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് യു എസിന്‍റെ ദേശീയ സുരക്ഷാ താത്പര്യത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ വിഷയത്തിൽ തന്ത്രപരമായ അവ്യക്തതയിൽ നിന്ന് തന്ത്രപരമായ വ്യക്തതയിലേക്ക് യു എസ് മാറണമെന്നും രാമസ്വാമി വ്യക്തമാക്കി (Vivek Ramaswamy on Taiwan).
തായ്‌വാനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിൽ പരാജയപ്പെടുന്നതും, തായ്‌വാനിലെ ചൈനീസ് അധിനിവേശത്തെ തങ്ങൾ പ്രതിരോധിക്കുമോ എന്ന് അവ്യക്തതയുള്ളതുമായ വൺ ചൈന നയമാണ് (One China Policy) നിലവിൽ യുഎസ് സ്വീകരിക്കുന്നതെന്നും വിവേക് കുറ്റപ്പെടുത്തി. ഇത് അതിർവരമ്പുകൾ സംബന്ധിച്ച് ചൈനയുമായി പരസ്‌പരം ആശയക്കുഴപ്പം സൃഷ്ടിക്കും. യു എസും ചൈനയും തമ്മിലുള്ള സംഘട്ടനത്തിന്‍റെ സാധ്യത വർധിപ്പിക്കും. യുഎസ് സമ്പദ്‌വ്യവസ്ഥയും ആധുനിക ജീവിതരീതിയും തായ്‌വാനിൽ നിർമ്മിക്കുന്ന മുൻനിര സെമി കണ്ടക്ടറുകളെ കൂടുതലായി ആശ്രയിക്കുമ്പോൾ അപകടസാധ്യത വീണ്ടും വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തായ്‌വാന് അമേരിക്കയുടെ സാമ്പത്തിക സഹായം:തായ്‌വാന് അമേരിക്ക അടുത്തിടെ നേരിട്ടുള്ള സൈനിക സഹായം അനുവദിച്ചിരുന്നു. 8000 കോടി ഡോളറാണ് (ഏകദേശം 6.61 ലക്ഷം കോടി രൂപ) ബൈഡന്‍ ഭരണകൂടം പ്രത്യേക പാക്കേജിലൂടെ തായ്‌വാന് അനുവദിച്ചത് (Foreign Military Financing). പരമാധികാര രാജ്യങ്ങൾക്കുള്ള (Sovereign States) സഹായപദ്ധതിയുടെ കീഴിലാണ് ഈ സഹായം. ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് ഇതാദ്യമായാണ് ഭരണകൂടം ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്നാണ് അന്താരാഷ്ട്ര നയതന്ത്ര വിദഗ്‌ധര്‍ പറയുന്നത്. അമേരിക്ക തായ്‌വാന്‍റെ പരമാധികാരത്തെ അംഗീകരിക്കുന്നതിന് തുല്യമാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Also Read:ചൈന ചൈനയുടേതെന്ന് പറയുമ്പോൾ അമേരിക്ക കൈവെക്കുന്ന 'തായ്‌വാൻ രാഷ്ട്രീയം'