കേരളം

kerala

ETV Bharat / international

'സുരക്ഷിതമല്ല', യുഎസില്‍ ടിക്ക് ടോക്ക് നിരോധിച്ചേക്കും; ആരോപണം നിഷേധിച്ച് കമ്പനി - india

ദേശീയ സുരക്ഷ ഉറപ്പാക്കാൻ സോഷ്യൽ മീഡിയ ഭീമനായ ടിക് ടോക്ക് കൃത്യമായ നടപടികൾ സ്വീകരിച്ചോ എന്നും അതിന്‍റെ ഫലപ്രാപ്‌തിയെക്കുറിച്ചും യു എസ് എനർജി ആൻഡ് കൊമേഴ്‌സ്. 150 ദശലക്ഷം ഉപഭോക്തളുള്ള യു എസിൽ ടിക് ടോക്ക് ഉടൻ നിരോധിച്ചക്കുമെന്ന് വൃത്തങ്ങൾ

ടിക്ക് ടോക്ക്  TikTok  China  tik tok ban  ചൈനീസ് സർക്കാർ  ദേശീയ സുരക്ഷ  social media  new world  reels  instagram  privacy  violation  TikTok CEO  india  united states
TikTok CEO

By

Published : Mar 24, 2023, 7:42 AM IST

വാഷിംഗ്‌ടൺ:വർധിച്ചുവരുന്ന സുരക്ഷ ആശങ്കകൾക്കും കമ്പനിയുടെ മേലുള്ള ചൈനീസ് സർക്കാർ സ്വാധീനമുണ്ട് എന്ന അഭ്യൂഹങ്ങൾക്കിടയിൽ ടിക് ടോക്ക് സി ഇ ഒ ഷൗ സി ച്യൂ യുഎസ് കോൺഗ്രസിന് മുമ്പാകെ ഹാജരായി. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി അമേരിക്കയിൽ ടിക് ടോക് നിരോധിക്കാൻ നീക്കം നടക്കുന്നതിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യൽ. ദേശീയ സുരക്ഷ ഉറപ്പാക്കാൻ സോഷ്യൽ മീഡിയ ഭീമനായ ടിക് ടോക്ക് കൃത്യമായ നടപടികൾ സ്വീകരിച്ചോ എന്നും അതിന്‍റെ ഫലപ്രാപ്‌തിയെക്കുറിച്ചും യു എസ് എനർജി ആൻഡ് കൊമേഴ്‌സ് കമ്മിറ്റിയിൽ നിന്ന് നിരവധി ചോദ്യങ്ങളാണ് ഉയർന്നു.

നാല് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ ചൈനീസ് ടെക്‌നോളജി കമ്പനിയായ ബൈറ്റാൻസിന്‍റെ ഉടമസ്ഥതയിലുള്ള ടിക്‌ടോക്ക് ആപ്പ് ചൈനീസ് സർക്കാരുമായി ഡാറ്റ പങ്കിടുന്നില്ലെന്നും, ആപ്പ് ഉപയോഗിക്കുന്നതിലൂടെ അത് ഉപഭോക്താക്കൾക്ക് അപകടസാധ്യത ഉണ്ടാക്കുന്നില്ലെന്നും ഷൗ സി ച്യൂ കൗൺസിൽ മുൻപാകെ ബോധിപ്പിച്ചു. യുഎസിലെ അതിന്‍റെ 150 ദശലക്ഷം ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ടിക് ടോക്ക് പങ്കിടുന്നില്ലെന്ന് ചോദ്യം ചെയ്യലിൽ ഉടനീളം ഷൗ സി ച്യൂ പറഞ്ഞു.

ചോദ്യം ചെയ്യലിൽ യുഎസ് നിയമനിർമ്മാതാവ് ഡെബി ലെസ്‌കോ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ടിക് ടോക്ക് നിരോധിച്ചതിനെ കുറിച്ചുള്ള കാരണങ്ങൾ ഉൾപ്പെടെ നിരത്തിയാണ് ചോദ്യം ചെയ്‌തത്. 'ടിക് ടോക്ക് ആത്യന്തികമായി ചൈനീസ് ഗവൺമെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള ഒരു ഉപകരണമാണ്, മിസ്റ്റർ ച്യൂ, ഈ രാജ്യങ്ങളും ഞങ്ങളുടെ എഫ്ബിഐ ഡയറക്ടറും തെറ്റ് പറയുകയാണ് എന്നാണോ നിങ്ങൾ കരുതുന്നത്,' ലെസ്കോ ചോദിച്ചു.

എന്നാൽ ഈ ചോദ്യത്തിന് ഇത് അടിസ്ഥാനമില്ലാത്ത ആരോപണം ആണെന്നായിരുന്നു ച്യൂവിന്‍റെ പ്രതികരണം. 'ചൂണ്ടിക്കാണിച്ച അപകടസാധ്യതകൾ സാങ്കൽപ്പികവും സൈദ്ധാന്തികവുമായ അപകടങ്ങളാണെന്ന് ഞാൻ കരുതുന്നു. ഞാൻ തെളിവുകളൊന്നും കണ്ടിട്ടില്ല,' ഡെബി ലെസ്‌കോ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ച്യൂ പ്രതികരിച്ചു.

ഡെബി ലെസ്‌കോ തുടർന്നും ടിക് ടോക്കിനുള്ള ഇന്ത്യൻ നിരോധനത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞുകൊണ്ടാണ് വാദഗതിയിൽ ഏർപ്പെട്ടത്. '2020ൽ ഇന്ത്യ ടിക് ടോക്ക് നിരോധിച്ചു. മാർച്ച് 21-ന്, ടിക് ടോക്ക് ഉപയോഗിച്ച ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ കമ്പനിയിലെ ജീവനക്കാർക്കും അതിന്‍റെ ബീജിംഗ് ആസ്ഥാനമായുള്ള ജീവനക്കാർക്കും എങ്ങനെ ആക്‌സസ് ചെയ്യാമെന്ന വിവരം ഫോർബ്‌സ് മാഗസിൻ ലേഖനം പുറത്തുവന്നു. ടിക് ടോക്കിൽ അടിസ്ഥാന ആക്‌സസ് ഉള്ള ഏതൊരാൾക്കും കമ്പനി ടൂളുകൾ ഉപയോഗിച്ച് ഏതൊരു ഉപയോക്താവിന്‍റെയും സമ്പൂർണ വിവരങ്ങളും മറ്റ് സെൻസിറ്റീവ് വിവരങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ കഴിയും എന്ന് ടിക് ടോക്ക് ജീവനക്കാരൻ ഫോർബ്‌സിനോട് പറഞ്ഞിരുന്നു,' ലെസ്കോ ചോദ്യം ചെയ്യലിൽ സഹപ്രവർത്തകരെ അറിയിച്ചു.

'ഇതൊരു സമീപകാല ലേഖനമാണ്; ഇത് പരിശോധിക്കാൻ ഞാൻ എന്‍റെ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് കർശനമായ ഡാറ്റ ആക്‌സസ് പ്രോട്ടോക്കോളുകൾ ഉണ്ട്. ആർക്കും ടൂളുകൾ ആക്‌സസ് ചെയ്യാൻ കഴിയുന്ന ഒരു അവസ്ഥ ടിക് ടോക്കിൽ ഇല്ല. അതിനാൽ, പല നിഗമനങ്ങളോടും ഞാൻ വിയോജിക്കുന്നു,' ലെസ്കോക്ക് മറുപടിയായി ച്യൂ പ്രതികരിച്ചു.

2020ൽ സ്വകാര്യതയും സുരക്ഷ പ്രശ്‌നങ്ങളും കണക്കിലെടുത്ത് ടിക് ടോക്കിനും മെസേജിങ് ആപ്ലിക്കേഷനായ വീചാറ്റ് ഉൾപ്പെടെ ഡസൻ കണക്കിന് ചൈനീസ് ആപ്ലിക്കേഷനുകൾക്കും ഇന്ത്യ രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന് തൊട്ടുപിന്നാലെയാണ് നിരോധനം വന്നത്. സ്വകാര്യതയും സുരക്ഷ ആവശ്യകതകളും സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ കമ്പനികൾക്ക് അവസരം നൽകിയെങ്കിലും 2021 ജനുവരിയിൽ നിരോധനം സ്ഥിരമാക്കി.

ആപ്പിളിനോടും ഗൂഗിളിനോടും ആപ്പ് സ്റ്റോറുകളിൽനിന്ന് ടിക് ടോക് നീക്കംചെയ്യാൻ യുഎസ് സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. ചോദ്യം ചെയ്യലിലെ ഉത്തരങ്ങൾ തൃപ്‌തികരമല്ല എന്നാണ് വിലയിരുത്തൽ.

ABOUT THE AUTHOR

...view details