ഐഡഹോ : അമേരിക്കയിലെ ഐഡഹോ സർവകലാശാലയിലെ നാല് വിദ്യാർഥികളെ കാമ്പസിനടുത്തുള്ള ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെയാണ് മോസ്‌കോ പൊലീസ് വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
ഐഡഹോ സർവകലാശാലയിലെ നാല് വിദ്യാർഥികൾ മരിച്ച നിലയിൽ ; നരഹത്യയെന്ന് പ്രാഥമിക നിഗമനം - മോസ്‌കോ പൊലീസ്
ഐഡഹോ സർവകലാശാലയിലെ നാല് വിദ്യാർഥികളെ കാമ്പസിനടുത്തുള്ള ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഐഡഹോ സർവകലാശാലയിലെ നാല് വിദ്യാർഥികൾ മരിച്ച നിലയിൽ : നരഹത്യയെന്ന് പൊലീസ് പ്രാഥമിക നിഗമനം
മരണകാരണം ഉൾപ്പടെയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കിങ് റോഡിൽ ഒരാൾ അബോധാവസ്ഥയിൽ കാണപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് മോസ്‌കോ പൊലീസ് സ്ഥലത്തെത്തിയത്. അന്വേഷണത്തിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പിന്നീടാണ് ഇവർ ഐഡഹോ സർവകലാശാലയിലെ വിദ്യാർഥികളാണെന്ന് തിരിച്ചറിഞ്ഞത്. കാമ്പസിൽ നിന്ന് ഏകദേശം ഒരു മൈൽ അകലെയാണ് വിദ്യാര്‍ഥികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ മോസ്‌കോ പൊലീസ് അന്വേഷണം ആരംഭിച്ചു.