കേരളം

kerala

യുഎൻ ഇടപെടൽ: സെക്രട്ടറി ജനറൽ ഏപ്രിൽ 28ന് യുക്രൈൻ സന്ദർശിക്കും

By

Published : Apr 23, 2022, 7:07 AM IST

യുക്രൈൻ സന്ദർശിക്കുന്ന അന്‍റോണിയോ ഗുട്ടറസ് പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്‌കി, വിദേശകാര്യ മന്ത്രി ദ്വിമിത്രി കുലേബ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.

UN chief Antonio Guterres to visit Ukraine  russian invasion in ukraine  russia ukraine war  റഷ്യ യുക്രൈൻ യുദ്ധം  യുഎൻ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടാറസ്  യുക്രൈനിൽ യുഎൻ ഇടപെടൽ  യുക്രൈനിലെ റഷ്യൻ അധിനിവേശം  റഷ്യൻ സൈനിക നടപടി  യുഎൻ മാനുഷിക സഹായം
യുക്രൈനിൽ യുഎൻ ഇടപെടൽ; യുഎൻ ജനറൽ സെക്രട്ടറി ഏപ്രിൽ 28ന് യുക്രൈൻ സന്ദർശിക്കും

ന്യൂയോർക്ക്: യുക്രൈനിൽ യുഎൻ ഇടപെടൽ. ഏപ്രിൽ 28ന് യുക്രൈൻ സന്ദർശിക്കുന്ന യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്‌കി, വിദേശകാര്യ മന്ത്രി ദ്വിമിത്രി കുലേബ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. യുക്രൈനിലെ ജനങ്ങൾക്കുള്ള മാനുഷിക സഹായം വർധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം യുഎൻ ഏജൻസികളിലെ ജീവനക്കാരുമായി ചർച്ച നടത്തുമെന്ന് യുഎൻ പ്രസ് സർവീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

റഷ്യൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിൻ, വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് എന്നിവരുമായി കൂടിക്കാഴ്‌ച നടത്താൻ ഏപ്രിൽ 26ന് ഗുട്ടാറസ് മോസ്‌കോ സന്ദർശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യുഎൻ സെക്രട്ടറി ജനറലിന്‍റെ സന്ദർശനം ക്രെംലിനും സ്ഥിരീകരിച്ചിട്ടുണ്ട്.

ഗുട്ടാറസ് ചൊവ്വാഴ്‌ച നാല് ദിവസത്തെ താത്കാലിക യുദ്ധം നിർത്തലിന് ആഹ്വാനം ചെയ്യുകയും സമാധാനത്തിനും ചർച്ചകൾക്കുമായുള്ള വേദി ഒരുക്കാൻ ഇരുകക്ഷികളോടും അഭ്യർഥിക്കുകയും ചെയ്‌തിരുന്നു. യുക്രൈനിലെ സംഘർഷ ബാധിത പ്രദേശങ്ങൾ ഒഴിയാൻ ജനങ്ങൾക്ക് മാനുഷിക ഇടനാഴികൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ ഉൾക്കൊള്ളുന്നതാണ് ഗുട്ടറസ് നിർദേശിച്ച താത്‌കാലിക യുദ്ധം നിർത്തൽ.

Also Read: ചാവുനിലമായി യുക്രൈന്‍ ; മരിയുപോളിന് സമീപം ശ്‌മശാനം, 9000 പേര്‍ക്ക് കൂട്ട സംസ്‌കാരം

ABOUT THE AUTHOR

...view details