കീവ്: റഷ്യൻ ആക്രമണത്തെ അതിജീവിച്ച് യുക്രൈൻ. അഞ്ച് ദിവസം കൊണ്ട് യുക്രൈൻ കീഴടക്കുമെന്ന് പറഞ്ഞ് വന്നവരുടെ മുന്നില്‍ തങ്ങള്‍ 50 ദിവസം പിന്നിട്ടുവെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലൻസ്കി. റഷ്യയോട് പിടിച്ചു നില്‍ക്കാനായതിന്‍റെ സന്തോഷം ലോകത്തോട് വീഡിയോ സന്ദേശത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
'അവര്‍ 5 ദിവസം നിശ്ചയിച്ചു, ഞങ്ങള്‍ 50 ദിവസം പിടിച്ചു നിന്നു': റഷ്യൻ അധിനിവേശത്തെ അതിജീവിച്ച യുക്രൈൻ - Ukrain
ഫെബ്രുവരി 24 ന് യുക്രൈനിയക്കാര്‍ റഷ്യയോട് യുദ്ധം ചെയ്യണമെന്ന് തീരുമാനമെടുത്തത് നേട്ടമായെന്ന് സെലൻസ്കി
ഫെബ്രുവരി 24 ന് യുക്രൈനിയക്കാര്‍ റഷ്യയോട് യുദ്ധം ചെയ്യണമെന്ന് തീരുമാനമെടുത്തത് നേട്ടമായൊന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈനികരെ തുരത്തുന്നതിന് യുക്രൈന്‍ തേടിയ മാര്‍ഗങ്ങളെ കുറിച്ചും പ്രസിഡന്‍റ് പറഞ്ഞു. റഷ്യന്‍ അധിനിവേശം അതിജീവിക്കാന്‍ കഴിയാതെ ലോകം വിടേണ്ടി വരുമെന്ന് പറഞ്ഞ പല നേതാക്കളുമുണ്ട്. അപ്പോഴെല്ലാം അധിനിവേശത്തിന്‍റെ ആദ്യ ദിവസത്തെ ഞാന്‍ ഓര്‍ത്തുവെന്നും സെലന്‍സ്കി പറഞ്ഞു. എന്നാല്‍ യുക്രൈനിയക്കാര്‍ എത്രമാത്രം ധൈര്യശാലികളാമെന്നും സ്വതന്ത്ര്യത്തെ എത്രമാത്രം വിലമതിക്കുന്നുവെന്നും അവര്‍ക്കറിയില്ലെന്നും സെലന്‍സ്ക്കി പറഞ്ഞു.
also read: 'സ്വയം സൈന്യമെന്ന് വിളിയ്ക്കുന്ന കൊള്ളക്കാർ'; റഷ്യന്‍ സൈന്യത്തിനെതിരെ സെലന്‍സ്‌കി