സാന്‍ഫ്രാന്‍സിസ്‌കോ: നാളുകളായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ട്വിറ്ററിന് പുത്തന്‍ പേരും ലോഗോയുമിട്ട് കമ്പനി ഉടമ ഇലോണ്‍ മസ്‌ക്. 'എക്‌സ്' എന്ന പേരിലാണ് ഇനി ട്വിറ്റര്‍ അറിയപ്പെടുക. ലോഗോയും കമ്പനി ഔദ്യോഗികമായി പുറത്തിറക്കി.
കറുപ്പ് പശ്ചാത്തലത്തില്‍ വെളുത്ത നിറത്തിലുള്ള എക്‌സ് എന്ന എഴുത്തിലാണ് പുതിയ ലോഗോ. ബാങ്കിങ് ഉൾപ്പെടെയുള്ള സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. ഇന്നലെ രാത്രി 'എക്‌സ്' ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്റ് ചെയ്‌തിരുന്നു. എന്നാല്‍, അത് പിന്നീട് പിൻവലിച്ചു. ശേഷമാണ് ഇന്നത്തെ പ്രഖ്യാപനം. ട്വിറ്റർ ഉടമ ഇലോൺ മസ്‌കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ലിൻഡ യാക്കാരിനോയും ചേർന്നാണ് പുതിയ ലോഗോ ട്വിറ്ററിലൂടെ പുറത്തിറക്കിയത്.
'ലൈറ്റ്. ക്യാമറ. എക്‌സ് !' - എന്ന അടിക്കുറിപ്പോടെ, സാൻഫ്രാൻസിസ്കോയിലെ ഓഫിസ് കെട്ടിടത്തിന് മുകളില്‍ ലോഗോ പ്രൊജക്റ്റ് ചെയ്‌ത ഫോട്ടോ ഉള്‍പ്പെടുത്തിയാണ് യക്കാരിനോയുടെ ട്വീറ്റ്. കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്.
അക്കൗണ്ടില്ലെങ്കില്‍ ബ്രൗസ് ചെയ്യാനാവില്ലെന്ന് ഇലോണ്‍ മസ്‌ക്:സ്വന്തമായിഅക്കൗണ്ടില്ലാത്തവര്‍ക്ക് ട്വിറ്റര്‍ വെബ് പ്ലാറ്റ്‌ഫോമില്‍ ബ്രൗസ് ചെയ്യാനാകില്ലെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. ട്വീറ്റുകള്‍ കാണേണ്ടവര്‍ ആദ്യം അക്കൗണ്ട് എടുക്കണമെന്നും മസ്‌ക് ശനിയാഴ്‌ച (22 ജൂലൈ) അറിയിച്ചു. ട്വിറ്ററിലൂടെയുള്ള അമിത ഡാറ്റാ സ്‌ക്രാപ്പിങ് സാധാരണ ഉപയോക്താക്കളുടെ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
അമിത ഡാറ്റ സ്‌ക്രാപ്പിങിനെ തുടര്‍ന്നുള്ള താത്‌കാലിക നടപടിയാണിത്. ചില വലിയ കമ്പനികളും കോര്‍പറേഷനുകളും അടക്കം ട്വിറ്ററില്‍ അക്കൗണ്ടുകളില്ലാതെ ഡാറ്റ സ്‌ക്രാപ്പിങ് നടത്തുന്നുണ്ട്. ഇത് അക്കൗണ്ടുള്ള സാധാരണക്കാര്‍ക്ക് വളരെയധികം വെല്ലുവിളിയാണെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററില്‍ അക്കൗണ്ടില്ലെങ്കില്‍ നിങ്ങള്‍ സോഷ്യല്‍ മീഡിയ വെബ്സൈറ്റിന് പുറത്താണ്. അമിതമായ ഡാറ്റ സ്‌ക്രാപ്പിങ് സാധാരണ ഉപയോക്താക്കളുടെ സേവനത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും മസ്‌ക് പറഞ്ഞു.
READ MORE |Twitter| ട്വിറ്ററില്‍ അക്കൗണ്ടില്ലേ? ഇനി ബ്രൗസ് ചെയ്യാന്‍ കഴിയില്ല; നടപടി താത്‌കാലികമെന്ന് ഇലോണ്‍ മസ്‌ക്
ഡാറ്റ സ്‌ക്രാപ്പിങ് ട്വിറ്ററിന്‍റെ സ്വകാര്യതയെ ഇല്ലാതാക്കും. മസ്‌ക്കിന്‍റെ നടപടിക്ക് പിന്നാലെ പ്രശ്‌നത്തിന് ദീര്‍ഘ കാലത്തേക്ക് മികച്ച നടപടിയെടുക്കുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ. അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് ട്വിറ്ററിലെ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്‌ത സംഭവം. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ഏപ്രിലിലാണ് ബ്ലൂ ടിക്കുകള്‍ നീക്കം ചെയ്‌തത്.
ഏപ്രില്‍ ഒന്നിന് ശേഷം ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന് മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ പണം ഈടാക്കുന്ന ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഈ നീക്കമെന്ന് മസ്‌ക് അറിയിച്ചിരുന്നു.
ALSO READ |വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തിന് പരിധി, പിന്നാലെ ഉപയോക്താക്കളുടെ പരാതി 'പ്രളയം' ; ട്രെന്‍ഡായി 'ട്വിറ്റര്‍ ഡൗണ്‍' ഹാഷ് ടാഗും