ദമാസ്‌കസ് :സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ നഗരമായ ദമാസ്‌കസിന് സമീപമാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെയുണ്ടായ (27.04.2022) ആക്രമണത്തിൽ ആളാപയമില്ലന്നും രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട് - ഡമാസ്‌കസിൽ വ്യോമാക്രമണം
ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങളിൽ നിരവധി മിസൈലുകള്‍ പതിച്ചതായാണ് വിവരം
സിറിയയിൽ ഇസ്രായൽ വ്യോമാക്രമണം
അതിർത്തിയിൽ ഇസ്രയേൽ ഡ്രോണ്‍ സിറിയ തകർത്തുവെന്ന വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ്. ദമാസ്‌കസിന് സമീപം ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രദേശങ്ങളിൽ നിരവധി മിസൈലുകള്‍ പതിച്ചതായാണ് വിവരം.
സംഭവത്തിൽ സിറിയ അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 14 നും ദമാസ്‌കസിന് സമീപ പ്രദേശങ്ങളിൽ മിസൈലുകള്‍ പതിച്ചിരുന്നു. അതേസമയം ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.