കേരളം

kerala

By

Published : May 11, 2022, 9:10 AM IST

ETV Bharat / international

എരിഞ്ഞമര്‍ന്ന് ശ്രീലങ്ക ; പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്‌

പൊതുമുതല്‍ നശിപ്പിക്കുന്നവരെയും ജീവഹാനിയുണ്ടാക്കുന്നവരെയും കണ്ടാലുടന്‍ വെടിവയ്ക്കാനാണ് ഉത്തരവ്

Srilanka clashes  Srilanka protest intensify  srilanka shoot on sight order  ശ്രീലങ്ക കലാപം  ശ്രീലങ്ക സർക്കാർ വിരുദ്ധ പ്രക്ഷോഭം  ശ്രീലങ്ക കലാപം കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്‌
'എരിഞ്ഞമര്‍ന്ന് ശ്രീലങ്ക' ; പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്‌

കൊളംബോ : ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്‌. പൊതുമുതല്‍ നശിപ്പിക്കുന്നവരെയും ജീവഹാനിയുണ്ടാക്കുന്നവരെയും കണ്ടാലുടന്‍ നിറയൊഴിക്കാനാണ് സുരക്ഷാസേനയ്‌ക്ക് ശ്രീലങ്കന്‍ പ്രതിരോധ വകുപ്പ് മന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദേശം.

മഹിന്ദ രജപക്‌സെയുടെ കുരുണേഗലയിലുള്ള വീടിനും ഹംബന്‍ടോട്ടയിലുള്ള രജപക്‌സെമാരുടെ കുടുംബവീടിനും പ്രക്ഷോഭകര്‍ തീയിട്ടതിന് പിന്നാലെയാണ് ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ ഒന്നരമാസത്തിലേറെയായി രാജ്യം കലാപ ഭൂമിയായി മാറിയിരിക്കുകയാണ്. കലാപത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

Also Read: രാജി വച്ച ശേഷവും മഹിന്ദ രാജപക്‌സെ ഔദ്യോഗിക വസതിയില്‍ തുടരുന്നുവെന്ന് ആരോപിച്ച് വീണ്ടും പ്രതിഷേധം

മന്ത്രിമാരുള്‍പ്പടെ നിരവധി പേരുടെ വീടുകള്‍ പ്രക്ഷോഭകര്‍ തീവച്ചുനശിപ്പിച്ചു. തിങ്കളാഴ്‌ച നടന്ന അക്രമാസക്തമായ സംഭവത്തിന് പിന്നാലെ മഹിന്ദ രജപക്‌സെ രാജിവച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെയും കുടുംബത്തെയും അജ്ഞാതയിടത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. കലാപത്തെ തുടര്‍ന്ന് രാജ്യത്ത് നിലവില്‍ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്.

ABOUT THE AUTHOR

...view details