കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാന നഗരമായ കൊളംബോയുടെ പല ഭാഗങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍. പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ വസതിക്ക് മുന്‍പില്‍ നടന്ന പ്രതിഷേധം അക്രമാസക്‌തമായതിന് പിന്നാലെയാണ് നടപടി. ഇന്ന് (01 ഏപ്രില്‍ 2022) പുലര്‍ച്ചെ 5 മണിമുതലാണ് കര്‍ഫ്യു നിലവില്‍ വന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
കെളംബോ നോര്‍ത്ത്, കൊളംബോ സൗത്ത്, സെന്‍ട്രല്‍, നുഗേഗോഡ, മൗണ്ട് ലാവിനിയ, കെലാനിയ എന്നീ പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്‍റെ മോശം സാമ്പത്തികസ്ഥിതിയില്‍ പ്രതിഷേധിച്ചാണ് സമരാനുകൂലികള്‍ പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്‍പില്‍ തടിച്ചുകൂടിയത്. സൈന്യത്തിന്‍റെ വാഹനങ്ങളുള്‍പ്പടെ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയായക്കിയതായും പൊലീസ് പറഞ്ഞു.