കൊളംബോ (ശ്രീലങ്ക): സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ജന പ്രക്ഷോഭം തടയിടുന്നതിനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ്, വാട്‌സ്ആപ്പ്, സ്‌നാപ്‌ചാറ്റ്, ടിക്ടോക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി രണ്ട് ഡസനോളം സമൂഹ മാധ്യമങ്ങള്‍ക്കാണ് വിലക്ക്. സൈബര്‍ സുരക്ഷ രംഗത്തെ വിദഗ്‌ധ സംഘടനയായ നെറ്റ് ബ്ലോക്ക്‌സാണ് ഇക്കാര്യം അറിയിച്ചത്.
'വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ട്വിറ്റർ, ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ശ്രീലങ്ക രാജ്യവ്യാപകമായി സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയതായി തത്സമയ നെറ്റ്‌വർക്ക് ഡാറ്റ കാണിയ്ക്കുന്നു,' നെറ്റ് ബ്ലോക്ക്‌സ് ട്വിറ്ററില്‍ കുറിച്ചു.