ആരോഗ്യമുളള ശരീരത്തിനായി ദിവസവും സൂര്യപ്രകാശം ഏൽക്കണമെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. സൂര്യപ്രകാശം വൈറ്റമിൻ ഡിയുടെ നല്ല സ്രോതസ്സായതിനാലാണ് ഇതിന്‍റെ ഗുണത്തെക്കുറിച്ച് പറയുന്നത്. ഒരു നാണയത്തിന് രണ്ട് വശങ്ങൾ ഉളളതുപോലെ സൂര്യപ്രകാശമേൽക്കുമ്പോൾ നേട്ടങ്ങളും അതിനൊപ്പം കോട്ടങ്ങളുമുണ്ട് ( deaths from skin cancer due to working under the sun).
ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ) ഇന്‍റർനാഷണൽ ലേബർ ഓർഗനൈസേഷന്‍റെയും (ഐഎൽഒ) പുതിയ കണക്കനുസരിച്ച് സൂര്യനു കീഴിൽ ദീർഘ നേരം ജോലി ചെയ്യുന്നത് നോണ്‍ മെലനോമ അല്ലെങ്കിൽ ചർമാർബുദത്തിന് കാരണമാകുമെന്നാണ് പറയുന്നത്.
ചർമാർബുദത്തിന്‍റെ മൂന്നിൽ ഒന്നിലെ മരണത്തിനു പിന്നിലും ഇത്തരത്തിൽ മണിക്കൂറുകളോളം കടുത്ത വെയിൽ കൊള്ളുന്നതുകൊണ്ടാണെന്ന് പറയുന്നു. അതേസമയം എൻവയോൺമെന്‍റ് ഇന്‍റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പുറം പണികളിൽ ദീർഘസമയം ജോലി ചെയ്യുന്നവരിൽ നോൺ-മെലനോമ സ്‌കിൻ ക്യാൻസർ വർധിച്ചു വരുന്നുണ്ടെന്ന് പറയുന്നു.
എന്നാൽ തൊഴിലാളികൾ സുരക്ഷിതമല്ലാത്ത സൂര്യപ്രകാശമേൽക്കുമ്പോൾ അത് ഉണ്ടാക്കുന്ന തൊഴിലാളികളുടെ ജീവിത നഷ്‌ടവും തടയാൻ വേണ്ട നടപടികളും കൈക്കൊളളണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
അമിത വെയിൽ ആപത്തോ? : സംയുക്ത കണക്കുകൾ പ്രകാരം 2019-ൽ 15 വയസോ അതിൽ കൂടുതലോ ഉളള 1.6 ബില്ല്യൺ ആളുകൾ പുറത്ത് ജോലി ചെയ്യുമ്പോൾ ആൾട്രാവയലറ്റ് വികിരണത്തിന് വിധേയരാകുന്നുണ്ട്.
കടുത്ത വെയിൽ കൊണ്ട് ജോലി ചെയ്യുമ്പോൾ 183 രാജ്യങ്ങളിൽ നിന്നായി ഏകദേശം 18,960 പേർ നോൺ-മെലനോമ സ്‌കിൻ കാൻസർ ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. ഇത് 2000- ആയപ്പോഴേക്കും 10,088 മരണങ്ങളിൽ നിന്ന് 88 ശതമാനമായി വർദ്ധിച്ചിരിക്കുകയാണ്.
അതേസമയം ആൾട്രാവയലറ്റ് വികിരണങ്ങളേറ്റ് തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നതാണ് ആഗോളതലത്തിൽ തന്നെയുള്ള കാൻസർ രോഗികളുടെ വർധനവിനു പിന്നിലെ മൂന്നാമത്തെ കാരണമെന്നും ഗവേഷണത്തിൽ സൂചിപ്പിക്കുന്നു.
ചർമാർബുദത്തിനുളള ഒരു പ്രധാന കാരണമാണ് സുരക്ഷിതമല്ലാത്ത ജോലിസ്ഥലത്ത് ആൾട്രാവയലറ്റ് വികിരണം ഏറ്റ് പണിയെടുക്കുന്നതെന്ന് ഡബ്ലിയുഎച്ച്ഒ ഡയറക്‌ടർ ജനറൽ ഡോ ടെഡ്രോസ് അദാനോ ഗബ്രിയേസസിന്‍റെ പ്രസ്‌താവനയിൽ പറയുന്നു.
എന്നാൽ സൂര്യന്‍റെ ദോഷകരമായ കിരണങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും അവരുടെ മാരകമായ പ്രത്യാഘാതങ്ങൾ തടയുന്നതിനും ഫലപ്രദമായ പരിഹാരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യപ്രകാശത്തിൽ അപകടകരമായ പുറം ജോലികളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ കൂടുതൽ നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളോളം അല്ലെങ്കിൽ പതിറ്റാണ്ടുകളോളം സൂര്യപ്രകാശമേറ്റ് ജോലി ചെയ്യുമ്പോൾ ചർമാർബുധം വികസിക്കാൻ കാരണമാകുന്നുണ്ട്.
ഇത്തരത്തിൽ സോളാർ ആൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് തൊഴിലാളികളെ ജോലി ചെയ്യുന്ന പ്രായം മുതലേ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.
എങ്ങനെ സുരക്ഷിതമാക്കാം :പുറം പണികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ തണലൊരിക്കിക്കൊണ്ട് സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചർമാർബുധത്തിൽ നിന്നും സംരക്ഷിക്കുന്ന നയങ്ങളും നിയന്ത്രണങ്ങളും ഗവണ്‍മെന്‍റ് നടപ്പിലാക്കേണ്ടതുണ്ട്.
- ഉച്ചനേരത്ത് തൊഴിലാളികളുടെ ജോലി സമയം മാറ്റുക
- തൊഴിലാളികൾക്ക് വിദ്യാഭ്യാസവും പരിശീലനവും നൽകുക
- തൊഴിലാളികളെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി സൺസ്ക്രീനുകൾ നൽകുക
- വ്യക്തിഗത സംരക്ഷണ വസ്ത്രങ്ങൾ തൊഴിലാളികൾക്ക് വിതരണം ചെയ്യുക. ഉദാഹരണത്തിന് വീതിയേറിയ തൊപ്പി, നീളൻ കൈയുള്ള ഷർട്ടുകൾ, നീളമുള്ള പാന്‍റുകൾ എന്നിവ ലഭ്യമാക്കാൻ യുഎൻ ഹെൽത്ത് ബോഡി പറയുന്നു.
അതേസമയം സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ജോലിയിലെ മൗലികാവകാശമാണെന്ന് ഐഎൽഒ ഡയറക്‌ടർ ജനറൽ ഗിൽബർട്ട് എഫ്. ഹോങ്ബോ പ്രസ്‌താവനയിൽ പറയുന്നു.
സുരക്ഷിതമല്ലാതെ സൂര്യപ്രകാശമേറ്റ് ജോലി ചെയ്യുമ്പോൾ ചെലവ് കുറഞ്ഞ നടപടികളിലൂടെ ഇതുമൂലമുണ്ടാകുന്ന മരണങ്ങൾ തടയാവുന്നതാണ്. ആൾട്രാവയലറ്റ് കിരണങ്ങളേറ്റുണ്ടാവുന്ന ചർമാർബുധം കുറയ്ക്കാൻ സർക്കാരുകളും തൊഴിലുടമകളും തൊഴിലാളികളും അവരുടെ പ്രതിനിധികളും നിർവചിക്കപ്പെട്ട അവകാശങ്ങളുടെയും കടമകളുടെയും ചട്ടക്കൂടിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അടിയന്തിരമാണ്.
ALSO READ:അർബുദ ബോധവത്‌കരണ ദിനം; കാന്‍സർ വസ്‌തുതകളും യാഥാർത്ഥ്യങ്ങളും