വാഷിങ്ടണ്‍: വടക്കൻ സൊമാലിയയിൽ യുഎസ് ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്ഐഎസ്) മുതിർന്ന നേതാവ് ബിലാൽ അൽ സുഡാനി കൊല്ലപ്പെട്ടു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനാണ് പ്രസ്‌താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉത്തരവനുസരിച്ച് യുഎസ് നടത്തിയ ആക്രമണ ഓപ്പറേഷനിൽ നിരവധി ഐഎസ് തീവ്രവാദികളും കൊല്ലപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
'പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉത്തരവനുസരിച്ച് യുഎസ് സൈന്യം വടക്കൻ സൊമാലിയയിൽ ഒരു ആക്രമണ ഓപ്പറേഷൻ നടത്തി. സോമാലിയയിലെ ഐസിസ് നേതാവും പ്രധാന സഹായിയുമായ ബിലാൽ അൽ സുഡാനി ഉൾപ്പെടെ നിരവധി ഐസിസ് അംഗങ്ങൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആഫ്രിക്കയിൽ ഐഎസിന്‍റെ സാന്നിധ്യം വളർത്തുന്നതിലും അഫ്‌ഗാനിസ്ഥാനിലുൾപ്പെടെ ലോകമെമ്പാടുമുള്ള ഭീകര ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിലും പ്രധാനിയാണ് അൽ-സുഡാനി.