പരാദീപ് (ഒഡീഷ):മറ്റൊരു റഷ്യന്‍ പൗരന്‍കൂടി രാജ്യത്ത് മരിച്ച നിലയില്‍. ഒഡീഷയിലെ പരാദീപ് തുറമുഖത്തില്‍ നങ്കൂരമിട്ട ഒരു കപ്പലിലാണ് മില്യകോവ് സെര്‍ജി(51) എന്ന റഷ്യന്‍ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ രാജ്യത്ത് സംശായാസ്‌പദമായ സാഹചര്യത്തില്‍ മരിക്കുന്ന മൂന്നാമത്തെ റഷ്യന്‍ പൗരനാണ് മില്യകോവ് സെര്‍ജി.
എം ബി അല്‍ദ്‌ന എന്ന കപ്പലിലെ ചീഫ് എഞ്ചിനീയറായിരുന്നു സെര്‍ജി. എം ബി അല്‍ദ്‌ന ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് നിന്ന് പാരദീപ് വഴി മുംബൈയിലേക്ക് പോകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സെര്‍ജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.