കേരളം

kerala

ETV Bharat / international

ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്: മത്സരരംഗത്ത് ഇനി രണ്ടു പേർ മാത്രം

ഋഷി സുനക് ജയിച്ചാൽ ആദ്യത്തെ ബ്രിട്ടിഷ് – ഏഷ്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം. സെപ്തംബർ 5ന് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ആരെന്ന് പാർട്ടി പ്രഖ്യാപിക്കും.

British Prime Minister Election  ബ്രിട്ടന്‍ പ്രധാന മന്ത്രി തെരഞ്ഞെടുപ്പ്  ഋഷി സുനകും ലിസ് ട്രസും ഏറ്റുമുട്ടും  ഋഷി സുനകും ലിസ് ട്രസും ഏറ്റുമുട്ടും
ഋഷി സുനകും ലിസ് ട്രസും ഏറ്റുമുട്ടും

By

Published : Jul 20, 2022, 10:09 PM IST

ലണ്ടന്‍: ബ്രിട്ടനിലെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള പോരാട്ടം അവസാന ഘട്ടത്തിലേക്ക്. അഞ്ചാം റൗണ്ടിലും മികച്ച മുന്നേറ്റത്തിലാണ് ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക്. രണ്ടാം സ്ഥാനത്തുള്ള ലിസ് ട്രസിന് 113 വോട്ട് ലഭിച്ചപ്പോള്‍ 137 വോട്ടുമായി ഋഷി മുന്നിലെത്തി. ഋഷി സുനക് ജയിച്ചാൽ ആദ്യത്തെ ബ്രിട്ടിഷ് – ഏഷ്യൻ പ്രധാനമന്ത്രിയാകും അദ്ദേഹം. ലിസ് ട്രസ് ആണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ബ്രിട്ടന്‍റെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാകും.

ആകെയുള്ള 357 എംപിമാരിൽ മൂന്നിലൊന്ന് പിന്തുണയ്ക്ക് 120 വോട്ടാണ് ആവശ്യം. അതിൽ കൂടുതൽ നേടിയാണ് അഞ്ചാം റൗണ്ടിൽ ഋഷിയുടെ മുന്നേറ്റം. സെപ്തംബർ 5ന് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രി ആരെന്ന് പാർട്ടി പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details