ഫ്ലോറിഡ (യുഎസ്) :ജാക്‌സണ്‍വില്ലയ്ക്ക് സമീപം ഡോളർ ജനറൽ സ്‌റ്റോറിൽ വംശീയ വിദ്വേഷത്തിന്‍റെ പേരിൽ വെടിവയ്‌പ്പ് (Racially Motivated Shooting In Florida). സംഭവത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് (3 people killed racially motivated). ശനിയാഴ്‌ച (ഓഗസ്റ്റ് 26) ഉച്ചയ്ക്ക് ശേഷം ആയിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ആക്രമിയും മരിച്ചാതായാണ് സൂചന.
വെടിവയ്പ്പ് വംശീയ വിദ്വേഷത്തിന്‍റെ പേരിൽ ആണെന്നും വെടിവെച്ച ആൾ കറുത്ത വർഗക്കാരെ വെറുത്തിരുന്നു എന്നും ജാക്‌സണ്‍വില്ല ഷെരീഫ് ടികെ വാട്ടേഴ്‌സ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വെടിവെച്ച ആൾ വെളുത്ത ആൾ ആണെന്നും ആക്രമണത്തിന് ശേഷം അദ്ദേഹം സ്വയം വെടിയുതിർക്കുകയായിരുന്നെന്നും ടികെ വാട്ടേഴ്‌സ് പറഞ്ഞു. വംശീയ വിദ്വേശമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ടികെ വാട്ടേഴ്‌സ് കൂട്ടിച്ചേർത്തു.
ഇരകളെ ചികിത്സിക്കാൻ ഡിപ്പാർട്ട്‌മെന്‍റ് സജ്ജമാണെന്നും എന്നാൽ എത്ര പേർക്ക് പരിക്കേറ്റു എന്നതിനെക്കുറിച്ചുള്ള ഒരു വിവരവും പങ്കിടാൻ കഴിയില്ലെന്നും ജാക്‌സണ്‍വില്ല ഫയർ ഏന്‍റ് റെസ്ക്യൂ ഡിപ്പാർട്ട്മെന്‍റ് വക്താവ് എറിക്ക് പ്രോസ്‌വിമ്മർ പറഞ്ഞു. നഗരത്തിലുണ്ടായ വെടിവയ്പ്പിനെ 'ദുരന്ത ദിനം' എന്ന് വിശേഷിപ്പിച്ച്‌കൊണ്ടാണ് ഡേവിസ് എക്‌സിൽ പോസ്‌റ്റ് ചെയ്‌തത്. ഇരകളുടെ കുടുംബാംഗങ്ങൾക്കായ് പ്രാർഥനകൾ അർപ്പിക്കുന്നെന്നും ഉത്തരങ്ങൾക്കായ് ജാക്‌സൺവില്ലെ ഷെരീഫ് ടികെ വാട്ടേഴ്‌സിനെ കാണാനുള്ള യാത്രയിലാണ് താനെന്നും ഇത്തരം ആക്രമണങ്ങൾ ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ അംഗീകരിക്കാൻ ആവുകയില്ലെന്നും ഡേവിസ് ശനിയാഴ്‌ച പോസ്‌റ്റ് ചെയ്‌തു.