മോസ്കോ : റഷ്യയുടെ കൂലിപ്പട്ടാളമായിരുന്ന വാഗ്നർ ഗ്രൂപ്പിന്‍റെ (Wagner Group) തലവൻ യെവ്ജെനി പ്രഗോഷിന്‍റെ (Yevgeny Prigozhin) മരണത്തിൽ അട്ടിമറി സാധ്യത തള്ളാതെ ഭരണകൂടം (Prigozhin's Plane Crash Death). പ്രഗോഷിൻ ഉൾപ്പടെ 10 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തെപ്പറ്റി അന്വേഷണം തുടരുകയാണെന്ന് ക്രെംലിൻ (Kremlin) അറിയിച്ചു. അപകടം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്നും റഷ്യൻ ഭരണകൂടം വ്യക്തമാക്കി ((Prigozhin Plane Crash may have Caused Deliberately).
അപകടം സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആസൂത്രണം ചെയ്ത അപകടം എന്ന സാധ്യതയും തള്ളിക്കളയുന്നില്ലെന്നും അന്വേഷണത്തിന് അന്താരാഷ്ട്ര തലമുണ്ടാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് (Dmitry Peskov) പറഞ്ഞു. "നിലവിൽ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അന്വേഷകർ ഇതുവരെ നിഗമനങ്ങളിലൊന്നും എത്താത്തതിനാൽ അതിനെപ്പറ്റി കൃത്യമായി പറയാൻ കഴിയില്ല.
അപകടം സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. പക്ഷേ പല തലങ്ങളിലുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ആസൂത്രണം ചെയ്ത അപകടം എന്ന സാധ്യതയും തള്ളിക്കളയുന്നില്ല"-ദിമിത്രി പെസ്കോവ് വ്യക്തമാക്കി.
വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം റഷ്യയുടേത് മാത്രമാണ്. നിലവിൽ രാജ്യാന്തര അന്വേഷണത്തിന്‍റെ സാധ്യതകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് പ്രഗോഷിന്‍റെ മൃതദേഹം മോസ്കോ സെന്‍റ് പീറ്റേഴ്‌സ് ബർഗിലെ പ്രഗോവ്സ്കോ സെമിത്തേരിയിൽ സംസ്കരിച്ചത്.
തന്‍റെ പിതാവിന്‍റെ കുഴിമാടത്തോട് ചേർന്നാണ് പ്രഗോഷിനും അന്ത്യവിശ്രമം ഒരുക്കിയത്. സൈനിക, സർക്കാർ ആദരവുകളില്ലാതെയായിരുന്നു സംസ്‌കാരം. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിൻ (Vladimir Putin സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അധികൃതർ മുൻപേ അറിയിച്ചിരുന്നു. ചടങ്ങിൽ നിന്ന് സർക്കാർ പ്രതിനിധികളും സൈനിക നേതൃത്വവും വിട്ടുനിന്നു.