ടോക്കിയോ: ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമേദി ജപ്പാനിലെത്തി. ഉച്ചകോടിക്കിടെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായും, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദോയുമായും മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ വിവരം പ്രധാനമന്ത്രിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ജപ്പാനിൽ ഏകദേശം 40 മണിക്കൂറിനുള്ളിൽ മൂന്ന് ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ അടക്കം 23 പരിപാടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത്. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ രാജ്യങ്ങളുടെ ഭരണാധികാരികളും ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളും, ആഗോള പ്രശ്‌നങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡനുമായി ഇരു രാജ്യങ്ങളിലെയും ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നാണ് മോദി അറിയിച്ചിരുന്നത്.