കേരളം

kerala

ETV Bharat / international

ഡെന്‍മാര്‍ക്ക് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി - നരേന്ദ്ര മോദി ഡെന്‍മാര്‍ക്ക് രാജ്ഞിയെ സന്ദര്‍ശിച്ചത്

പ്രധാനമന്ത്രി ഇന്ന് ((4.05.2022) ഇന്ത്യ- നോര്‍ഡിക്ക് ഉച്ചകോടിയില്‍ പങ്കെടുക്കും.

Modi meets Queen of Denmark  Modi at private dinner hosted by Danish Queen  Modi Mette Frederiksen meet  India Denmark relations  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ സന്ദര്‍ശനം  നരേന്ദ്ര മോദി ഡെന്‍മാര്‍ക്ക് രാജ്ഞിയെ സന്ദര്‍ശിച്ചത്  ഡെന്‍മാര്‍ക്ക് ഇന്ത്യ സഹകരണം
ഡെന്‍മാര്‍ക്ക് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

By

Published : May 4, 2022, 9:33 AM IST

കോപ്പന്‍ഹെഗന്‍:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണം ഒരുക്കി ഡെന്‍മാര്‍ക്ക് രാജ്ഞി. നരേന്ദ്ര മോദിയുടെ ഡെന്‍മാര്‍ക്ക് സന്ദര്‍ശനത്തിലെ അവസാന പരിപാടിയായിരുന്നു അദ്ദേഹത്തിന് വേണ്ടി ഡെന്‍മാര്‍ക്ക് രാജ്ഞി മര്‍ഗ്രീത്ത 11 ഒരുക്കിയ അത്താഴ വിരുന്ന്. ചരിത്രപ്രസിദ്ധമായ അമാലിയന്‍ബര്‍ഗ് കൊട്ടരാത്തിലായിരുന്നു ചടങ്ങ്.

പ്രധാനമന്ത്രി ഡെന്‍മാര്‍ക്ക് രാജ കുടുംബത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഡെന്‍മാര്‍ക്ക് രാജ്ഞി ഊഷ്‌മളമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് നല്‍കിയതെന്നും രാജ്ഞി ഭരണത്തില്‍ അമ്പത് വര്‍ഷം ആഘോഷിക്കുന്ന അവസരത്തില്‍ അവരെ പ്രധാനമന്ത്രി അനുമോദിച്ചെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഗ്രീന്‍ സ്ട്രാറ്റജിക് സഹകരണത്തിലടക്കം ഇന്ത്യ -ഡെന്‍മാര്‍ക്ക് ബന്ധത്തിലുണ്ടായ പുരോഗതി രാജ്ഞിയെ പ്രധാനമന്ത്രി ധരിപ്പിച്ചു.

സാമൂഹിക മുന്നേറ്റത്തില്‍ ഡെന്‍മാര്‍ക്ക് രാജകുടുംബം വഹിച്ച പങ്കിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഡെന്‍മാര്‍ക്ക് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രഡറിക്സണുമായി യുക്രൈയിനിലെ യുദ്ധമടക്കമുള്ള യൂറോപ്യന്‍ മേഖലയിലെ വിഷയങ്ങളും ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ച ചെയ്‌തു. ഡെന്‍മാര്‍ക്കിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി സംവദിച്ചു.

ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ അന്താരാഷട്ര നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ലോകക്രമമാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്ന് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി പറഞ്ഞു. സമകാലിക ലോകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഫ്രഡറിക്‌സണ്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഗ്രീന്‍ സ്‌ട്രാറ്റജിക് പങ്കാളിത്തം വിലയിരുത്താനുള്ള ചര്‍ച്ചകളും കോപ്പന്‍ ഹെഗനില്‍ നടന്നു. പ്രധാനമന്ത്രി ഇന്ന് (4.05.2022) ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കും. അതിനുശേഷം ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരിസില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും.

ABOUT THE AUTHOR

...view details