ബേണ്‍:1968ല്‍ സ്വിറ്റ്സര്‍ലണ്ടിലെ ആല്‍പ്‌സ് മലനിരകളില്‍ തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ മഞ്ഞ് പാളികളില്‍ നിന്ന് കണ്ടെത്തി. മോഞ്ച് പര്‍വതത്തിലെ അല്‍ടെസ്‌ച് ഗ്ലേഷിയറലാണ് അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. പര്‍വതാരോഹരണ് അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്.
അമ്പത് വര്‍ഷം മുമ്പ് തകര്‍ന്ന വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ ആല്‍പ്‌സിലെ മഞ്ഞ്പാളിയില്‍ - ആല്‍പ്‌സിലെ മഞ്ഞ്പാളി
1968ലാണ് ചെറുവിമാനം ആല്‍പ്‌സ് പര്‍വത നിരയില്‍ തകര്‍ന്ന് വീണത്.
കണ്ടെത്തിയ അവശിഷ്‌ടങ്ങള്‍ ശേഖരിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് പേര്‍ സഞ്ചരിച്ച ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഒരു അധ്യാപകനും ചീഫ്മെഡിക്കല്‍ ഓഫീസറും അദ്ദേഹത്തിന്‍റെ മകനുമാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയിരുന്നില്ല.
അപകടം നടന്ന അമ്പത് വര്‍ഷം മുമ്പുള്ള സമയത്ത് ഇത്രയും ബുദ്ധിമുട്ടുള്ള ഭൂപ്രകൃതിയുള്ള സ്ഥലത്ത് നിന്ന് അവശിഷ്‌ടങ്ങള്‍ കണ്ടെത്താനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.