മേരിലാൻഡ് (യുഎസ്): യുഎസിൽ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് വിമാനപകടം. അമേരിക്കയിലെ മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയിൽ ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.
അമേരിക്കയിൽ വൈദ്യുതി കമ്പിയിൽ ഇടിച്ച് വിമാനപകടം; ആളപായമില്ല - അമേരിക്ക
അമേരിക്കയിലെ മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വ്യാപാര മേഖലയിലാണ് വിമാനപകടം നടന്നത്.
അമേരിക്കയിൽ വൈദ്യുതി കമ്പിയിൽ ഇടിച്ച് വിമാനപകടം; ആളപായമില്ല
എന്നാൽ അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. മോണ്ട്‌ഗോമറി കൗണ്ടിയിലെ 90,000ത്തിലധികം വീടുകളും ബിസിനസ് സ്ഥാപനങ്ങളുമാണ് ഇരുട്ടിലായത്. പ്രദേശത്തെ വാണിജ്യമേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്.
ചെറിയ വിമാനം വൈദ്യുതി കമ്പിയിൽ വന്നിടിക്കുകയായിരുന്നു. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. വിമാനാപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.