കേരളം

kerala

ETV Bharat / international

ഇസ്രയേൽ-ഹമാസ് യുദ്ധം: 3 ആഴ്‌ചയില്‍ കൊല്ലപ്പെട്ടത് 3,600ലധികം കുട്ടികൾ, 'മാതാപിതാക്കളാകുന്നത് ശാപം' എന്ന് പലസ്‌തീനികൾ - ഇസ്രയേൽ വ്യോമാക്രമണം

Palestinian Children Death Toll: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഗാസയിൽ മാത്രം ഇതുവരെ 12 വയസും അതിൽ താഴെയും പ്രായമുള്ള 2,001 കുട്ടികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം

Palestinian children killed  Palestine children death toll  israel palestine war  israel airstrike  gaza death toll  ഇസ്രയേൽ ഹമാസ് യുദ്ധം  പലസ്‌തീനിൽ മരണപ്പെട്ട കുട്ടികൾ  ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ കണക്ക്  ഇസ്രയേൽ വ്യോമാക്രമണം  ഗാസ മരണം
Palestinian children Death Toll Israel Hamas war

By ETV Bharat Kerala Team

Published : Nov 2, 2023, 9:28 AM IST

ടെൽ അവീവ് : ഇസ്രയേൽ-ഹമാസ് യുദ്ധം (Israel - Hamas War) 25 ദിവസങ്ങൾ പിന്നിടുമ്പോൾ ഗാസയിൽ മാത്രം 3,600 ലധികം പലസ്‌തീൻ കുട്ടികൾ കൊല്ലപ്പെട്ടതായി ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു (Palestinian children Death Toll). ഗാസയിലെ 23 ലക്ഷം പലസ്‌തീനികളിൽ പകുതിയോളം പേരും 18 വയസിന് താഴെ പ്രായമായവരാണ്. ഒക്‌ടോബർ 26 വരെയുള്ള കണക്കുകൾ പ്രകാരം, 12 വയസും അതിൽ താഴെയും പ്രായമുള്ള 2,001 കുട്ടികളാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 615 പേരോളം മൂന്ന് വയസിന് താഴെ പ്രായമുള്ളവരാണെന്നും സൂചനയുണ്ട്.

ആഗോള ചാരിറ്റിയായ സേവ് ദി ചിൽഡ്രൻ (Save The Children) എന്ന സംഘടന പറയുന്നതനുസരിച്ച് ഇത് കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ലോകത്തെ എല്ലാ സംഘർഷ മേഖലകളിലും കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നാണ് വിവരം. ആയിരക്കണക്കിന് കുട്ടികളുടെ ശ്‌മാശാന ഭൂമിയായി ഗാസ മാറിയെന്ന് യുണിസെഫിന്‍റെ വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. 'ഗാസയിൽ മാതാപിതാക്കളാകുന്നത് ഒരു ശാപമാണ്' എന്നാണ് യുദ്ധത്തിൽ കുഞ്ഞിനെ നഷ്‌ടപ്പെട്ട ഒരു രക്ഷിതാവ് പ്രതികരിച്ചത്.

അതേസമയം ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിൽ 1,400 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ കുട്ടികളും ഉൾപ്പെടുന്നു. എന്നാൽ കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഹമാസ് ബന്ദികളാക്കിയ 240 ഓളം പേരിൽ 30 ഓളം പേർ കുട്ടികളാണെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാൻ ലോക രാജ്യങ്ങൾ നിർദേശിക്കുമ്പോഴും പുറകോട്ടില്ലെന്ന നിലപാടിലാണ് ഇസ്രയേൽ (Gaza Ground War).

വ്യോമാക്രണത്തിന് പിന്നാലെ ഗാസയിൽ കരയുദ്ധവും ശക്തമാക്കിയ ഇസ്രയേൽ തങ്ങളുടെ സൈന്യത്തെയും യുദ്ധ ടാങ്കുകളും ഗാസ മുനമ്പിൽ വിന്യസിപ്പിച്ചു കഴിഞ്ഞു. ഒക്‌ടോബർ 31ന് ഗാസയിലെ അഭയാർഥി ക്യാമ്പിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടതായും 150 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധവെറിയിൽ ഗാസയിൽ മാത്രം 8,700 ലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 22,000 ത്തിലധികം പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം (Gaza Health Ministry) അവകാശപ്പെടുന്നു.

Also Read :ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വീണ്ടും വ്യോമാക്രമണം; 50 മരണം, പ്രതികരിക്കാതെ ഇസ്രയേല്‍

ABOUT THE AUTHOR

...view details