കേരളം

kerala

ETV Bharat / international

Oscars 2023: ഓസ്‌കർ നേടിയ സിനിമകൾ ഏത് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്? - All Quiet on the Western Front ott

അവാർഡിന് അർഹമായ സിനിമകൾ ഏത് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്? പ്രേക്ഷകരുടെ തെരച്ചിലിനുള്ള ഉത്തരം.

Oscar winning movies are streaming on which OTT  ഓസ്‌ക്കർ 2023  ഓസ്‌കാർ നേടിയ സിനിമകൾ  എവരിത്തിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്  ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്  അവതാർ 2  പിനാക്യോ  സോണി ലിവ്  നെറ്റ്ഫ്ലിക്‌സ്  മാവെറിക്ക്  ഡിഷ്‌നി പ്ലസ് ഹോട്ട് സ്റ്റാർ  ഏത് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്  പ്രേക്ഷകരുടെ തിരച്ചിലിനുള്ള ഉത്തരം  Everything Everywhere All at Once malaylam  •All Quiet on the Western Front  Netflix  RRR  RRR ott  Avatar 2 ottr  All Quiet on the Western Front ott  ഓസ്‌ക്കർ
ഓസ്‌ക്കർ നേടിയ സിനിമകൾ ഏത് ഒടിടി-യിലാണ് സ്ട്രീം ചെയ്യുന്നത്

By

Published : Mar 13, 2023, 6:35 PM IST

Updated : Mar 13, 2023, 8:41 PM IST

ലോസ് ഏഞ്ചൽസ്:ഓസ്‌കർ 2023 പുരസ്‌കാര പ്രഖ്യാപനങ്ങളില്‍ തങ്ങളുടെ ഇഷ്‌ട സിനിമകള്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചത് സിനിമാപ്രേമികളെ ഒന്നടങ്കം സന്തോഷത്തിലാഴ്‌ത്തിയിരുന്നു. എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനല്‍ സോംഗിനുളള ഓസ്‌കര്‍ നേടി ഇന്ത്യയ്‌ക്ക് അഭിമാനമായി മാറി. കൂടാതെ മികച്ച ഡോക്യൂമെന്‍ററിയായി ഇന്ത്യയില്‍ നിന്നുളള ദി എലഫന്‍റ്‌ വിസ്‌പറേഴ്‌സും തിരഞ്ഞെടുക്കപ്പെട്ടു. ലോസ്‌ എഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ 95-ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയ്‌ക്ക് ഇത്തവണ അത്‌ ഏറെ സ്‌പെഷ്യലായിരുന്നു.

ഒസ്‌കർ 2023 വിജയികൾ:ഒസ്‌കർ 2023 ൽ മികച്ച ചിത്രമടക്കം 7 അവാർഡുകൾ നേടിയ എവരിത്തിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്, മികച്ച ഡോക്യുമെൻ്ററി സിനിമയായി തിരഞ്ഞെടുത്ത ‘ദ എലിഫൻ്റ് വിസ്‌പറേഴ്‌സ്’, മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹമായ ‘ആർആർആർ’, മികച്ച വിഷ്വൽ എഫക്‌ട്‌സിനുള്ള അവാർഡ് ലഭിച്ച അവതാർ ദ വേ ഓഫ് വാട്ടർ, മികച്ച ശബ്ദ ലേഖനത്തിനുള്ള ഒസ്‌കർ ലഭിച്ച ‘ടോപ്പ് ഗൺ മാവെറിക്ക്’, മികച്ച നടനുള്ള ഓസ്‌കർ ലഭിച്ച ബ്രെണ്ടൻ ഫ്രേസൻ്റെ ദി ‘വേൽ’, എന്നിങ്ങനെയുള്ള സിനിമകൾ എവിടെ കാണാൻ സാധിക്കും എന്ന ചോദ്യമാണ് ഏവരും ചോദിക്കുന്നത്.

also read: Oscars 2023:ഓസ്‌കർ നേടിയ സിനിമകൾ ഏത് ഒടിടിയിലാണ് സ്ട്രീം ചെയ്യുന്നത്?

ഓസ്‌കർ ജേതാക്കളുടെ നീണ്ട ലിസ്‌റ്റിൽ ഇന്ത്യക്കാർ പ്രധാനമായും കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് രാജമൗലിയുടെ ‘ആർആർആർ’, ‘ദ എലിഫൻ്റ് വിസ്‌പറേഴ്‌സ്’ എന്നീ ചിത്രങ്ങൾ. ഈ സിനിമകളും ഓസ്‌കർ നേടിയ മറ്റ് സിനിമകളും കാണാൻ കാണികൾക്ക് ഏറെ ആഗ്രഹമുണ്ട്.

ഓസ്‌കര്‍ പ്രഖ്യാപനത്തിന് പിന്നാലെ അവാര്‍ഡിന് അര്‍ഹമായ സിനിമകള്‍ ഏത് ഒടിടി പ്ലാറ്റ്‌ഫോമുകളിലാണ് സ്‌ട്രീം ചെയ്യുന്നതെന്ന തെരച്ചിലിലായിരിക്കും ഒരുപക്ഷെ സിനിമാപ്രമികള്‍. ഈ വര്‍ഷം ഓസ്‌കറില്‍ തിളങ്ങിയ പല സിനിമകളും നേരത്തെ തന്നെ ഒടിടിയില്‍ എത്തിയിരുന്നു. ഇതില്‍ പ്രേക്ഷകര്‍ കണ്ടതും കാണാത്തതുമായ സിനിമകളുണ്ടാവാം. ഓസ്‌കർ അവാർഡുകൾ നേടിയെടുത്ത ലോകോത്തര സിനിമകൾ ഏത് ഒടിടിയിലാണെന്ന് അറിയാം.

ഓസ്‌കർ നേടിയ സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമുകളും:

  • എവരിത്തിങ്‌ എവരിവെയർ ഓൾ അറ്റ് വൺസ് : സോണി ലിവ്
  • ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് : നെറ്റ്‌ഫ്ലിക്‌സ്
  • ബ്ലാക്ക് പാന്തർ വക്കണ്ട ഫോർഎവർ : ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ
  • അവതാർ 2 : ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ ടിവി, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ (rental basis)
  • ടോപ്പ് ഗൺ: മാവെറിക്ക്: ആമസോൺ പ്രൈം വീഡിയോ (Regional language Audio Included)
  • ആർആർആർ (റൈസ് റോർ റിവോൾട്ട് ) : സീ 5, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ
  • ദ എലഫന്‍റ്‌ വിസ്‌പറേഴ്‌സ് : നെറ്റ്ഫ്ലിക്‌സ്
  • പിനാക്യോ : നെറ്റ്ഫ്ലിക്‌സ്

also read:'ആനയെ അറിയും, എന്നാല്‍ ഓസ്‌കര്‍ വല്യ പിടിയില്ല'; പുരസ്‌കാര നേട്ടത്തിനിടയിലും ആരവങ്ങളില്ലാതെ നായിക ബെല്ലി

Last Updated : Mar 13, 2023, 8:41 PM IST

ABOUT THE AUTHOR

...view details