സാന്‍ഫ്രാന്‍സിസ്‌കോ: API(Application Programming Interface)യിലൂടെ ChatGPT, Whisper എന്നിവയെ തേര്‍ഡ് പാര്‍ട്ടി ഡവലപ്പേഴ്‌സിന് അവരുടെ ആപ്പുകളും സേവനങ്ങളുമായി ഇന്‍റഗ്രേറ്റ് ചെയ്യാനായി അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള OpenAI. ChatGPT, Whisper മോഡലുകള്‍ APIയില്‍ അവതരിപ്പിക്കുന്നതിലൂടെ, ഡവലപ്പേഴ്‌സിന് ഏറ്റവും ആധുനികമായ ലാങ്വേജും, സ്‌പീച്ച് ടു ടെക്‌സ്റ്റ് ഫീച്ചറുകളുമാണ് ലഭ്യമായിരിക്കുന്നത് എന്ന് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
ChatGPT, Whisper എപിഐകള്‍ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഡവലപ്പേഴ്‌സിനായി ലഭ്യമാക്കി OpenAI - ടെക് വാര്‍ത്തകള്‍
അത്യാധുനിക ഫീച്ചറുകളാണ് ഇതിലൂടെ തേര്‍ഡ് പാര്‍ട്ടി ഡവലപ്പേഴ്‌സിന് ലഭിക്കുന്നത് എന്നാണ് മൈക്രോസോഫ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള OpenAI ബ്ലോഗ് പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നത്
നിരന്തരമായ മോഡല്‍ പരിഷ്‌കരണം ChatGPT API ഉപയോക്താക്കള്‍ക്ക് പ്രതീക്ഷിക്കാമെന്നും മോഡലുകളില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കാനുള്ള ഓപ്‌ഷനുകള്‍ ഉണ്ടാവുമെന്നും ബ്ലോഗ് പോസ്‌റ്റില്‍ വ്യക്തമാക്കുന്നു. പുതിയ എപിഐകള്‍ ഉപയോഗിക്കുന്ന സ്‌നാപ്‌ചാറ്റിന്‍റെ My AI അടക്കമുള്ള ചില കമ്പനികളെയും OpenAI പരാമര്‍ശിച്ചു. ChatGPT APIയുടെ കാര്യത്തില്‍ 0.002 ഡോളറിന് 1,000 ടോക്കണുകളാണ് OpenAI ഓഫര്‍ ചെയ്യുന്നത്. ഇത് നിലവിലുള്ള GPT-3.5 മോഡലുകളേക്കാള്‍ പത്ത് മടങ്ങ് വില കുറവാണെന്നും കമ്പനി അറിയിച്ചു.