സ്‌റ്റോക്ഹോം : ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്ക്ക്. 82 കാരിയാണ് എർണോ. സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി മാറ്റ്‌സ് മാൽമാണ് വിജയിയെ പ്രഖ്യാപിച്ചത്. ലളിതവും ഒട്ടും വിട്ടുവീഴ്‌ചയില്ലാത്തതുമാണ് ആനിയുടെ എഴുത്ത്. ജീവിതത്തിൽ അനുഭവിച്ച വേദന, അപമാനം, സ്വന്തം കഴിവില്ലായ്‌മ എന്നിവ വിവരിക്കാൻ ആനി എഴുത്തുകളിലൂടെ കാണിച്ച ധൈര്യം പരിഗണിച്ചാണ് പുരസ്‌കാരം നൽകിയതെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി.
സാഹിത്യ നൊബേൽ ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്ക്ക് - ഫ്രഞ്ച് എഴുത്തുകാരി
10 മില്യൺ സ്വീഡിഷ് ക്രോണർ (ഏതാണ്ട് 900,000 ഡോളർ) വരുന്ന ക്യാഷ് അവാർഡ് ഡിസംബർ 10 ന് സമ്മാനിക്കും
സാഹിത്യത്തിലുള്ള നോബേൽ പുരസ്‌കാരം ഫ്രഞ്ച് എഴിത്തുകാരി ആനി എർണാക്‌സിന്
കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യശാസ്‌ത്രം, ഭൗതികശാസ്‌ത്രം, രസതന്ത്രം എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.സമാധാനം, സാമ്പത്തിക ശാസ്‌ത്രം എന്നീ വിഭാഗങ്ങളിലെ നൊബേൽ പുരസ്‌കാരങ്ങളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. 10 മില്യൺ സ്വീഡിഷ് ക്രോണർ (ഏതാണ്ട് 900,000 ഡോളർ) വരുന്ന ക്യാഷ് അവാർഡ് ഡിസംബർ 10 ന് സമ്മാനിക്കും.
Last Updated : Oct 6, 2022, 5:39 PM IST