ഇസ്‌ലാബാദ്: പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ അവിശ്വാസ പ്രമേയത്തിനുള്ള അനുമതി നിരസിച്ചതിനെതിരെ ചീഫ് ജസ്‌റ്റിസ് ഉമര്‍ ആത ബന്‍ദിയല്‍. പാര്‍ലമെന്‍റ് സ്‌പീക്കര്‍ ഭരണഘടനയുടെ 'ആര്‍ട്ടിക്കിള്‍ 5' ഉദ്ധരിച്ചാലും അവിശ്വാസ പ്രമേയം തള്ളികളായന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി. രാജ്യത്തെ ഭരണപ്രതിസന്ധിയില്‍ സ്വമേധയ കേസെടുത്ത് വാദം കേള്‍ക്കുന്നതിനിടെയാണ് ചീഫ് ജസ്‌റ്റിസിന്‍റെ പ്രതികരണം.
പാകിസ്ഥാനിലെ നിലവിലെ പ്രതിസന്ധിയില്‍ മറ്റ് ജഡ്‌ജിമാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഉമര്‍ ആത പറഞ്ഞു. കേസില്‍ വിധി പറയുന്ന തീരുമാനം കോടതി തിങ്കളാഴ്‌ച (04 ഏപ്രില്‍ 2022) മാറ്റിവെച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ കേസിലെ വാദം കേള്‍ക്കുന്നത് ഇന്നും തുടരം.