ന്യൂഡൽഹി : നേപ്പാളിൽ വിമാനം ഇടിച്ചിറങ്ങുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യം പുറത്ത്. വിമാനം ഒരു വീടിന് മുകളിലൂടെ അപകടകരമായ രീതിയിൽ തിരിയുന്നതാണ് ദൃശ്യത്തിലുള്ളത്. ഇന്ന് രാവിലെയാണ് നേപ്പാളിലെ പൊഖാറ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റൺവേയിൽ വിമാനം ഇടിച്ചിറങ്ങിയത്.
VIDEO | വീടിന് മുകളില്‍ അപകടകരമായ തിരിയല്‍ ; നേപ്പാളിൽ വിമാനം ഇടിച്ചിറങ്ങുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യം പുറത്ത് - plane crash nepal
കാഠ്‌മണ്ഡുവിൽ നിന്ന് പുറപ്പെട്ട വിമാനം പൊഖാറയിൽ ഇടിച്ചിറങ്ങുന്നതിന് തൊട്ടുമുൻപ് അപകടകരമായ രീതിയിൽ പറക്കുന്നതാണ് ദൃശ്യത്തിലുള്ളത്
68 യാത്രക്കാരും നാല് ജീവനക്കാരുമുൾപ്പടെ 72 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 68 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. അഭിഷേഖ് കുശ്വാഹ, ബിഷാൽ ശർമ, അനിൽ കുമാർ രാജ്‌ഭർ, സോനു ജയ്‌സ്വാൾ, സഞ്‌ജയ ജയ്‌സ്വാൾ എന്നിവരാണ് യാത്രികരായ ഇന്ത്യക്കാരെന്ന് യെതി എയർലൈൻസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
എന്നാൽ ഇവർക്ക് ജീവഹാനി സംഭവിച്ചോ ഇല്ലയോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ 10:33 ന് കാഠ്‌മണ്ഡുവിൽ നിന്ന് പറന്നുയർന്ന യെതി എയർലൈൻസിന്‍റെ എടിആർ-72 വിമാനം പൊഖാറ വിമാനത്താവളത്തില്‍ 11 മണിയോടെ ഇടിച്ചിറങ്ങുകയായിരുന്നു.