കേരളം

kerala

'എക്‌സിലെ ലൈറ്റ് അടിച്ചിട്ട് ഉറങ്ങാൻ കഴിയുന്നില്ല'; ട്വിറ്റർ ബിൽഡിങ്ങിൽ സ്ഥാപിച്ച ലോഗോക്കെതിരെ സമീപവാസികൾ

By

Published : Jul 30, 2023, 2:25 PM IST

പുതുതായി സ്ഥാപിച്ച എക്‌സ്‌ ലോഗോക്കെതിരെ സമീപവാസികൾ. ലോഗോയിൽ നിന്നുള്ള പ്രകാശം കാരണം രാത്രി ഉറങ്ങാൻ കഴിയുന്നില്ലെന്നാണ് പരാതി.

Dazzling X logo atop Twitter headquarters  neighbours against the X logo on the Twitter  san francisco twitter building  twitter  twitter new logo  twitter X  ട്വിറ്റർ  ട്വിറ്റർ എക്‌സ്  ട്വിറ്റർ ബിൽഡിംഗ്  എക്‌സ്  എക്‌സ് ലോഗോ  എക്‌സ് സ്ഥാപിച്ചു  ട്വിറ്ററിനെതിരെ പരാതി  എക്‌സിനെതിരെ പരാതി
twitter

സാൻ ഫ്രാൻസിസ്കോ : ട്വിറ്റർ ബിൽഡിങ്ങിൽ പുതിയതായി സ്ഥാപിച്ച ലൈറ്റുകൾ രാത്രിയിൽ സമീപവാസികളുടെ ഉറക്കം കെടുത്തുന്നുവെന്ന് പരാതി. എക്‌സ് ലോഗോയിലെ ലൈറ്റുകളെല്ലാം രാത്രി ഓണാക്കിയിടുന്നതിനാൽ രാത്രിയിൽ സമീപവാസികൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നാണ് ആരോപണം.

ഇലോൺ മസ്‌ക് നടത്തുന്ന കമ്പനി നഗരത്തിലെ ആസ്ഥാനത്ത് ഒരു വലിയ ലോഗോ സ്ഥാപിച്ചിട്ടുണ്ട്. അത് രാത്രിയിൽ മുഴുവൻ ശക്തമായ ലൈറ്റാണ് പുറപ്പെടുവിക്കുന്നത്. ഇപ്പോൾ ഇതിന്‍റെ പരിസരത്ത് താമസിക്കുന്നവർ ഈ ലോഗോയിൽ നിന്ന് വരുന്ന പ്രകാശം തടയാനായി വിൻഡോ ബ്ലൈൻഡുകൾ വാങ്ങാനുള്ള തിരക്കിലാണ് എന്ന് സമീപ വാസികൾ പറയുന്നു.

താൻ ഒരിക്കലും സാൻ ഫ്രാൻസിസ്കോയിൽ നിന്ന് എക്‌സിന്‍റെ ആസ്ഥാനം മാറ്റില്ലെന്ന് ഇലോൺ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. പലരും എക്‌സ് (ട്വിറ്റർ) അതിന്‍റെ ആസ്ഥാനം സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് മാറ്റാൻ പറയുന്നു. അതിനായി വലിയ പ്രോത്സാഹനങ്ങളും വാഗ്‌ദാനം ചെയ്യുന്നു. മാത്രമല്ല, ഒന്നിന് പുറകെ ഒന്നായി ഓരോ കമ്പനി വിടുന്ന നഗരമാണിത്. അതിനാൽ എക്‌സും ഇവിടെ നിന്ന് മാറുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. എന്നാൽ സാൻ ഫ്രാൻസിസ്കോ വിടാൻ പോകുന്നില്ലെന്ന് ഇലോൺ മസ്‌ക് അറിയിച്ചു. 'സുന്ദരിയായ സാൻ ഫ്രാൻസിസ്കോ, മറ്റുള്ളവർ നിങ്ങളെ ഉപേക്ഷിച്ചാലും ഞങ്ങൾ എപ്പോഴും നിങ്ങളുടെ സുഹൃത്തായിരിക്കും' -എന്നായിരുന്നു മസ്‌കിന്‍റെ ട്വീറ്റ്.

പെർമിറ്റ് ലംഘനത്തിലും അന്വേഷണം : ട്വിറ്റർ ആസ്ഥാനത്ത് 'എക്‌സ്' ലോഗോ സ്ഥാപിച്ചതിന് പിന്നാലെ പെർമിറ്റ് ലംഘനം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സാൻ ഫ്രാൻസിസ്കോ അധികൃതർ അറിയിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പിൽ നിന്ന് പെർമിറ്റ് എടുത്ത ശേഷം മാത്രമേ ഇത്തരത്തിൽ കെട്ടിടങ്ങളിൽ നിന്ന് ലോഗോയും പേരും മാറ്റി മറ്റൊന്ന് സ്ഥാപിക്കാൻ കഴിയൂ എന്നാണ് ബിൽഡിങ് ഇൻസ്പെക്ഷൻ വക്താവ് പാട്രിക് ഹന്നാൻ വ്യക്തമാക്കിയത്. സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ച ശേഷമാണ് പെർമിറ്റ് അനുവദിക്കുന്നത്.

എന്നാൽ, സാൻ ഫ്രാൻസിസ്‌കോയിലെ കമ്പനിയുടെ ലോഗോ മാറ്റി എക്‌സ് സ്ഥാപിച്ചതിൽ പെർമിറ്റ് എടുത്തിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടങ്ങളിൽ അടയാളം സ്ഥാപിക്കുന്നതിന് ആസൂത്രണവും അംഗീകാരവും ആവശ്യമുണ്ട്. ട്വിറ്ററിന്‍റെ ആസ്ഥാനത്ത് പുതിയ ലോഗോ സ്ഥാപിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പാട്രിക് ഹന്നാൻ വ്യക്തമാക്കി.

കെട്ടിടത്തിലെ മുൻപത്തെ ലോഗോ നീക്കം ചെയ്യാനുള്ള ശ്രമം കഴിഞ്ഞ ദിവസം പൊലീസ് തടസപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കെട്ടിടത്തിന് മുകളിൽ പുതിയ ലോഗോ ഉയർത്തിയത്. കറുപ്പ് പശ്ചാത്തലത്തില്‍ വെളുത്ത നിറത്തിൽ 'എക്‌സ്' എന്ന് എഴുതിയിരിക്കുന്നതാണ് പുതിയ ലോഗോ.

ജൂലൈ 24നാണ് ട്വിറ്ററിന്‍റെ പേരും ലോഗോയും മാറ്റുന്നതിനെക്കുറിച്ച് കമ്പനി സിഇഒ ഇലോൺ മസ്‌ക് അറിയിച്ചത്. എക്‌സ് എന്ന പേരിലാണ് ട്വിറ്റർ ഇനി മുതൽ അറിയപ്പെടുക എന്ന അറിയിപ്പോടു കൂടിയാണ് നാളുകളായുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമായത്. ലോഗോയും കമ്പനി അന്ന് തന്നെ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. ജൂലൈ 23ന് രാത്രി 'എക്‌സ്' ലോഗോയുടെ ചിത്രം മസ്‌ക് ട്വീറ്ററിൽ പങ്കിട്ടിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. ജൂലൈ 24ന് ലോഗോ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Read more :Twitter permit violation | ട്വിറ്റർ ആസ്ഥാനത്ത് 'എക്‌സ്' ലോഗോ സ്ഥാപിച്ചു; പെർമിറ്റ് ലംഘനം അന്വേഷിക്കാൻ സാൻ ഫ്രാൻസിസ്കോ

ABOUT THE AUTHOR

...view details