ലോസ് ഏഞ്ചൽസ് : ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ കുഞ്ഞിനെ നഷ്‌ടപ്പെട്ടെന്ന് വെളിപ്പെടുത്തി അമേരിക്കൻ പോപ്പ് താരം ബ്രിട്‌നി സ്‌പിയേഴ്‌സ്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഏപ്രിലിലാണ് ഗർഭിണി ആണെന്ന വിവരം താരം ആരാധകരോടായി പങ്കുവച്ചത്.
'ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായിരിക്കുന്നു' ; വേദനയോടെ ബ്രിട്‌നി സ്‌പിയേഴ്‌സ് - Britney Spears
ഗർഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ കുഞ്ഞിനെ നഷ്‌ടപ്പെട്ടതായി ബ്രിട്‌നി സ്‌പിയേഴ്‌സും പങ്കാളിയായ സാം അസ്‌ഗരിയും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു
കാത്തിരുന്ന കുഞ്ഞിനെ നഷ്‌ടപ്പെട്ട് ബ്രിട്‌നി സ്‌പിയേഴ്‌സ്
Also read: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു
'വളരെ സങ്കടത്തോടെയാണ് ഈ വിവരം നിങ്ങളെ അറിയിക്കുന്നത്, ഗർഭാവസ്ഥയുടെ തുടക്കത്തിൽ തന്നെ ഞങ്ങൾക്ക് കുഞ്ഞിനെ നഷ്‌ടമായിരിക്കുന്നു. രക്ഷിതാക്കളെ സംബന്ധിച്ച് ഇത് ഏറെ വിഷമകരമായ അവസ്ഥയാണ്, പരസ്‌പരമുള്ള സ്‌നേഹമാണ് ഞങ്ങളുടെ ശക്തി" - ബ്രിട്‌നി സ്‌പിയേഴ്‌സും പങ്കാളിയായ സാം അസ്‌ഗരിയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുൻ ഭർത്താവ് കെവിൻ ഫെഡറിലുമായുള്ള ബന്ധത്തില്‍ സ്‌പിയേഴ്‌സിന് രണ്ട് ആൺമക്കളുണ്ട്.
Last Updated : May 15, 2022, 11:00 AM IST