ഹവായി: ലോകത്തെ ഏറ്റവും വലിയ സജീവ അഗ്നിപര്‍വതമായ മൗണ ലോവ പൊട്ടിത്തെറിച്ചു. യുഎസിലെ ഹവായി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന മൗണ ലോവയില്‍ ഇന്ത്യന്‍ ഇന്നലെ സമയം വൈകിട്ട് മൂന്നിനാണ് സ്‌ഫോടനം ഉണ്ടായത്. 38 വര്‍ഷത്തിന് ശേഷം ആദ്യമായാണ് അഗ്നിപര്‍വതത്തില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്.
ലാവ പ്രവാഹം ജനവാസമേഖലകളില്‍ നാശം വിതച്ചിട്ടില്ല. എങ്കിലും സ്ഥിതി ഏത് നിമിഷവും മാറിയേക്കാമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ മോശമായാല്‍ രണ്ട് ലക്ഷത്തോളം പേരോട് താമസസ്ഥലം ഒഴിയണമെന്ന നിര്‍ദേശവും ഭരണകൂടം നല്‍കിയിട്ടുണ്ട്.